Header Ads

  • Breaking News

    പ്രശസ്‌ത ശാസ്‌ത്രജ്ഞൻ പ്രഫസര്‍ എം വി ജോര്‍ജ് അന്തരിച്ചു



    തിരുവനന്തപുരം:
     പ്രശസ്ത ശാസ്ത്രജ്ഞനും ശാസ്ത്ര പ്രചാരകനുമായ പ്രഫസര്‍ എം വി ജോര്‍ജ് അന്തരിച്ചു. 91 വയസ്സായിരുന്നു. സംസ്കാരം ഇന്ന് രാവിലെ 11.30ന് നെട്ടയം മലമുകള്‍ സെമിത്തേരിയില്‍ നടക്കും. 8.30 ന് നന്തന്‍കോട് ജറുസലം മാര്‍ത്തോമ്മാ പള്ളിയില്‍ എത്തിക്കുന്ന മൃതദേഹം അവിടെ പൊതുദര്‍ശനത്തിനു വയ്ക്കും. 10.15 ന് സംസ്കാര ശുശ്രൂഷകള്‍ ആരംഭിക്കും.
    പ്രകാശ രസതന്ത്ര മേഖലയില്‍ നിസ്തുല സംഭാവനങ്ങള്‍ നല്‍കിയ വ്യക്തിയാണ് പ്രഫസര്‍ എം വി ജോര്‍ജ്. ഐഐടി കാണ്‍പൂരില്‍ നിന്നു വിരമിച്ച അദ്ദേഹം പാപ്പനംകോട് റീജനല്‍ റിസര്‍ച് ലബോറട്ടറിയില്‍ പ്രകാശ രസതന്ത്ര ഗവേഷണത്തിനായി പ്രത്യേക വിഭാഗം ആരംഭിച്ചിരുന്നു. റീജനല്‍ റിസര്‍ച് ലാബിനെ രാജ്യത്തെതന്നെ മികച്ച ഗവേഷണ സ്ഥാപനമാക്കി മാറ്റുന്നതിന് പ്രധാന പങ്ക് വഹിച്ചത് അദ്ദേഹമാണ്.
    കൊല്ലം സ്വദേശികളായ പരേതരായ എം.ഒ.വര്‍ഗീസിന്റെയും സാറാമ്മ മാമ്മന്റെയും മകനാണ്. എം.വി.തോമസ് (ചെന്നൈ), റവ.ഡോ.എം.വി.ഏബ്രഹാം (കോട്ടയം), ഡോ.എം.വി.മാത്യു (ഷിക്കാഗോ), പരേതയായ തങ്കമ്മ ജേക്കബ് എന്നിവരാണ് സഹോദരങ്ങള്‍.
    http://bit.ly/2Iisq75

    No comments

    Post Top Ad

    Post Bottom Ad