Header Ads

  • Breaking News

    പൗരത്വ ഭേദഗതി നിയമം; ക്ലാസുകൾ ബഹിഷ്‌കരിച്ച്  മലപ്പുറത്ത്  വിദ്യാർത്ഥി പ്രതിഷേധം



    മലപ്പുറം :  പൗരത്വ ഭേദഗതി നിയമത്തിനെതിരെ മലപ്പുറത്ത് ശക്തമായ വിദ്യാർത്ഥി പ്രതിഷേധം. നൂറ് കണക്കിന് വിദ്യാർത്ഥികളാണ് ക്ലാസുകൾ ബഹിഷ്‌കരിച്ച് സമരത്തിനിറങ്ങിയത്. പ്രക്ഷോഭ റാലികളിൽ പലയിടത്തും പൗരത്വ ഭേദഗതി ബിൽ പ്രതീകാത്മകമായി അഗ്‌നിക്കിരയാക്കി. പതിവിന് വിപരീതമായി കാമ്പസുകളിൽ നിന്ന് നഗരങ്ങളിലേക്ക് നീങ്ങുന്നതായിരുന്നു പ്രതിഷേധം. നൂറുകണക്കിന് വിദ്യാർത്ഥികൾ ദേശീയ-സംസ്ഥാന പാതകളിലേക്ക് ഇറങ്ങിയതോടെ പലയിടങ്ങളിലും ഗതാഗതം സ്തംഭിച്ചു. രാഷ്ട്രീയ സംഘടനകളുടെ ഭാഗമാകാതെ വിദ്യാർത്ഥി കൂട്ടായ്മകളുടെ നേതൃത്വത്തിൽ ആയിരുന്നു പ്രതിഷേധങ്ങളേറെയും. 

     മലപ്പുറം ഗവൺമെന്റ് കോളജ്, അരീക്കോട് സുല്ലമുസ്സലാം സയൻസ് ആൻഡ് അറബിക് കോളജ്, സുല്ലമുസ്സലാം ബിഎഡ് കോളജ്, തിരൂരങ്ങാടി പിഎസ്എംഒ കോളജ്. കൊണ്ടോട്ടി ഇഎംഇഎ കോളജ്, വേങ്ങര മലബാർ കോളജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ്, പിപിടിഎം കോളജ്, മമ്പാട് എംഇഎസ് കോളജ് തുടങ്ങി നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികളാണ് തെരുവിലറങ്ങിയത്. 

    നേരത്തെ പൗരത്വ ഭേദഗതി നിയമം പിൻവലിക്കുക, ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിക്കുക എന്നീ മുദ്രാവാക്യങ്ങളുയർത്തി കേരളം യോജിച്ച പ്രക്ഷോഭം നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നു. മന്ത്രിസഭാംഗങ്ങളും പ്രതിപക്ഷ നേതാവും കക്ഷിനേതാക്കളും ഉൾപ്പെടെയുള്ളവരെ പങ്കെടുപ്പിച്ച് ഡിസംബർ 16ന് തിരുവനന്തപുരത്ത് സത്യഗ്രഹ സമരം നടത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു

    No comments

    Post Top Ad

    Post Bottom Ad