ഹര്‍ത്താല്‍; പൊതുസ്ഥലങ്ങളില്‍ കൂട്ടംകൂടി നില്‍ക്കരുത്,കടകള്‍ അടപ്പിച്ചാല്‍ നടപടി
തിരുവനന്തപുരം: നാളത്തെ ഹര്‍ത്താലില്‍ ക്രമസമാധാനം ഉറപ്പു വരുത്താന്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചതായി ഡിജിപിയുടെ ഓഫീസ്. കരുതല്‍ അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികള്‍ ഇതിനായി സ്വീകരിക്കും.
അക്രമത്തില്‍ ഏര്‍പ്പെടുകയോ നിര്‍ബന്ധപൂര്‍വം കടകള്‍ അടപ്പിക്കുകയോ ചെയ്യുന്നവരെ ഉടനടി നീക്കം ചെയ്യും. ജില്ലകളിലെ സുരക്ഷാ ക്രമീകരണങ്ങളുടെ ചുമതല ജില്ലാ പോലീസ് മേധാവിമാര്‍ക്കായിരിക്കും. റോഡ് ഗതാഗതം തടസപ്പെടുത്തുന്നത് ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ നേരിടുന്നതിന് ഇന്ന് വൈകുന്നേരം മുതല്‍ തന്നെ പോലീസുകാരെ നിയോഗിക്കും.
നാളെ പൊതു ഇടങ്ങളില്‍ കൂട്ടം കൂടി നില്‍ക്കാന്‍ ജനങ്ങളെ അനുവദിക്കില്ല. സര്‍ക്കാര്‍ ഓഫീസുകള്‍, സ്ഥാപനങ്ങള്‍, കോടതികള്‍, കെ.എസ്.ഇ.ബി, കെ.എസ്.ആര്‍.ടി.സി മുതലായ സ്ഥാപനങ്ങള്‍, പൊതുഗതാഗത വാഹനങ്ങള്‍ എന്നിവയ്ക്ക് ആവശ്യമായ പോലീസ് സംരക്ഷണം നല്‍കും.
No comments
Post a Comment