Header Ads

  • Breaking News

    സിപിഎം സംസ്ഥാന സമിതി യോഗം ഇന്നും നാളെയും എ.കെ.ജി സെന്ററില്‍



    തിരുവനന്തപുരം :  സിപിഎം സംസ്ഥാന സമിതി യോഗം ഇന്നും നാളെയും എ.കെ.ജി സെന്ററില്‍ ചേരും. അരൂരിലെ തിരഞ്ഞെടുപ്പ് പരാജയം അടക്കം ഉപതിരഞ്ഞെടുപ്പിലെ പ്രകടനം ചര്‍ച്ചയാകും. മാവോയിസ്റ്റ് വധം, പന്തീരങ്കാവ് യുഎപിഎ കേസ് എന്നിവയുടെ സാഹചര്യം മുഖ്യമന്ത്രി വിശദമാക്കും. അലനും താഹയും മാവോയിസ്റ്റുകളാണെന്ന് പറഞ്ഞ് മുഖ്യമന്ത്രി ഇക്കാര്യത്തിലെ നിലപാട് പരസ്യമാക്കിയിരുന്നു. കോഴിക്കോട് നിന്നുള്ള നേതാക്കള്‍ ഇക്കാര്യത്തില്‍ എന്തുനിലപാട് സ്വീകരിക്കുമെന്നത് ആകാംക്ഷയുണര്‍ത്തുന്നു. വയനാട് ജില്ലാ സെക്രട്ടറിക്കെതിരായ പരാതിയും ചര്‍ച്ചയായേക്കാം. തദ്ദേശതിരഞ്ഞെടുപ്പ് ഒരുക്കങ്ങളിലേക്ക് കടക്കാനും പൗരത്വനിയമഭേദഗതിയില്‍ സമരം ശക്തമാക്കാനും ഇന്നലെ സംസ്ഥാന സെക്രട്ടേറിയേറ്റില്‍ തീരുമാനമായിരുന്നു

    ليست هناك تعليقات

    Post Top Ad

    Post Bottom Ad