പാലാരിവട്ടം പാലം അഴിമതി: ഇബ്രാഹിംകുഞ്ഞിനെതിരെ നിർണായക തെളിവ് ലഭിച്ചെന്ന് വിജിലൻസ്
കൊച്ചി: പാലാരിവട്ടം പാലം അഴിമതിയിൽ ഇബ്രാഹിംകുഞ്ഞിനെതിരെ നിർണായക തെളിവ് ലഭിച്ചെന്ന് വിജിലൻസ്. കേസന്വേഷണം ഇഴഞ്ഞ് നീങ്ങുന്നുവെന്ന ആക്ഷേപങ്ങൾക്കിടെയാണ് വിജിലൻസിന്റെ വെളിപ്പെടുത്തൽ. ഗവർണറുടെ അനുമതി ലഭിച്ചാലുടൻ മുൻമന്ത്രിയെ ചോദ്യം ചെയ്യുമെന്നും അന്വേഷണ സംഘത്തലവൻ പറഞ്ഞു. അതേസമയം, ഇബ്രാഹിംകുഞ്ഞ് തെറ്റ് ചെയ്തുവെന്ന് വ്യക്തമായതായും നിയമപരമായി മുന്നോട്ടുപോകുമെന്നും പൊതുമരാമത്ത് മന്ത്രി ജി സുധാകരൻ പ്രതികരിച്ചു. പാലാരിവട്ടം പാലത്തിൽ ഭാരപരിശോധന വേണമെന്ന ഹൈക്കോടതി ഉത്തരവിൽ പുനഃപരിശോധനാ ഹർജി നൽകുമെന്നും മന്ത്രി. നേരത്തെ പാലാരിവട്ടം മേൽപാല നിർമാണ കമ്പനിയായ ആർഡിഎസ് പ്രൊജക്ട്‌സിനെ കരിമ്പട്ടികയിൽപ്പെടുത്തുമെന്ന് സർക്കാർ ഹൈക്കോടതിയിൽ പറഞ്ഞിരുന്നു. ഇനിയുള്ള പദ്ധതികളിൽ നിന്ന് കമ്പനിയെ ഒഴിവാക്കാനുള്ള നടപടികൾ ആരംഭിച്ചതായി സർക്കാർ ഹൈക്കോടതിയെ അറിയിച്ചു.
http://bit.ly/2Iisq75
No comments
Post a Comment