നിരോധനാജ്ഞ ലംഘിച്ചു; ബിനോയ് വിശ്വം എം.പി കര്‍ണാടക പൊലീസ് കസ്റ്റഡിയില്‍
മംഗളൂരു: മംഗളൂരുവില്‍ ബിനോയ് വിശ്വം എം.പിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. മംഗളൂരുവിലെ നിരോധനാജ്ഞ ലംഘിച്ച് പ്രതിഷേധം നടത്തിയെന്ന് ആരോപിച്ചായിരുന്നു പൊലീസ് കസ്റ്റഡിയിലെടുത്തത്. എട്ട് സിപിഐ നേതാക്കളും ബർക്കേ പൊലീസ് സ്റ്റേഷനിൽ കസ്റ്റഡിയിലാണ്.
സിപിഐ കര്‍ണാടക സംസ്ഥാന സെക്രട്ടറിയും ബിനോയ് വിശ്വത്തിനൊപ്പം കസ്റ്റഡിയിലാണെന്നാണ് വിവരം.
രാവിലെ എട്ടിന് ലാല്‍ബാഗിലാണ് സി.പി.ഐ പ്രതിഷേധ പ്രകടനം നടത്തിയത്. പ്രകടനത്തിന് പൊലീസ് അനുമതി നല്‍കിയില്ല. വിലക്ക് ലംഘിച്ച് പ്രകടനം നീങ്ങിയപ്പോള്‍ നേതാക്കളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
അതേസമയം സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗം ഇന്ന് മംഗളൂരുവില്‍ ചേരുന്നുണ്ട്.
സമരം നടത്താന്‍ സംഘടനകള്‍ അനുമതി ആവശ്യപ്പെട്ടാല്‍ നിഷേധിക്കരുതെന്ന് കഴിഞ്ഞ ദിവസം കര്‍ണാടക ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. അവധി ദിവസമായതിനാല്‍ കൂടുതല്‍ ആളുകള്‍ ഇന്ന് പ്രതിഷേധവുമായി തെരുവിലേക്കിറങ്ങുമെന്ന കണക്കുകൂട്ടലില്‍ സുരക്ഷ കര്‍ശനമാക്കാനാണ് മംഗളൂരു പോലീസിന് ലഭിച്ച നിര്‍ദേശം. ടൗണ്‍ ബാങ്ക്, മൈസൂര്‍ സര്‍ക്കിള്‍ എന്നിവയ്ക്ക് പുറമേ പ്രധാനപ്പെട്ട ജില്ലകളിലെല്ലാം കൂടുതല്‍ പോലീസിനെ വ്യന്യസിച്ച് സംസ്ഥാനത്താകെ സുരക്ഷ കര്‍ശനമാക്കാനാണ് പോലീസ് തീരുമാനം.
അതേസമയം മംഗളൂരുവില്‍ സ്ഥിതിഗതികള്‍ ശാന്തമാണ്. കര്‍ഫ്യുവിനൊപ്പം ഉഡുപ്പി, ദക്ഷിണ കന്നഡ ജില്ലയില്‍ നിരോധനാജ്ഞയും ഇന്റര്‍നെറ്റ് വിലക്കും തുടരുന്നു.
www.ezhomelive.com
No comments
Post a Comment