Header Ads

  • Breaking News

    ഇപിഎഫ് വിഹിതം കുറച്ചേക്കും... ഇനി കയ്യില്‍ കിട്ടുന്ന ശമ്പളം കൂടും


    സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ കയ്യില്‍ കിട്ടുന്ന ശമ്പളത്തില്‍ വര്‍ധിച്ചേക്കും. ജീവനക്കാരുടെ ഇപിഎഫ് വിഹിതത്തില്‍ കുറവു വരുത്തുന്നതോടെയാണ് ശമ്പളം കൂടുക. ഇക്കാര്യം സംബന്ധിച്ച നിര്‍ദേശം സര്‍ക്കാരിന്റെ പരിഗണനയിലാണ്. നിര്‍ദേശമടങ്ങിയ സോഷ്യല്‍ സെക്യൂരിറ്റി കോഡ് ബില്‍ 2019 ഈ ആഴ്ച പാര്‍ലമെന്റിന്റെ പരിഗണനയ്ക്ക് വരും.
    ജീവനക്കാര്‍ പ്രതിമാസം നിലവില്‍ 12 ശതമാനമാണ് ഇപിഎഫിലേയ്ക്ക് അടക്കുന്നത്. ഇത് വ്യത്യസ്ത ജോലി മേഖലകളിലെ 9 ശതമാനം മുതല്‍ 12 ശതമാനം വരെ ആക്കാനാണ് ആലോചന. ജീവനക്കാരുടെ വിഹിതം 12 ശതമാനത്തില്‍ നിന്ന് കുറഞ്ഞാലും തൊഴിലുടമയുടെ വിഹിതം 12 ശതമാനം തന്നെ ആയിരിക്കും. ഇതുപ്രകാരം തത്കാലം ശമ്പളം കൂടുമെങ്കിലും ഇത് ദീര്‍ഘകാലത്തെ കണക്കെടുത്താന്‍ ജീവനക്കാര്‍ക്ക് ദോഷം ചെയ്യും. ഇതിലൂടെ റിട്ടയര്‍മെന്റ് നിക്ഷേപം കുറയും.

    No comments

    Post Top Ad

    Post Bottom Ad