Header Ads

  • Breaking News

    വാഹനം നിര്‍ത്തിയുള്ള പരിശോധന ഉണ്ടാവില്ല, എല്ലാം ഇനി ക്യാമറ കണ്ണുകളിൽ


    നിരത്തുകളിൽ വാഹനങ്ങൾ നിർത്തിയുള്ള പരിശോധനയില്ലാതാക്കുന്ന ‘സ്മാർട്ട് ക്യാമറകൾ’ എല്ലാ ജില്ലകളിലും വരുന്നു. സംസ്ഥാനത്തെ പൂർണ അപകടമുക്ത മേഖലയാക്കാനും മോഷണം ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങളിൽ വേഗത്തിൽ പ്രതികളെ കണ്ടുപിടിക്കാനുമായി പൂർണമായും നിർമിത ബുദ്ധിയിൽ പ്രവൃത്തിക്കുന്ന 1400 ക്യാമറകളാണ് സ്ഥാപിക്കുക.

    153 കോടിയുടെ പദ്ധതി ‘സേഫ് കേരള’യാണ് തയ്യാറാക്കിയിരിക്കുന്നത്. കേരള റോഡ് സേഫ്റ്റി അതോറിറ്റിയുടെ സാമ്പത്തിക സഹായത്തോടെ കെൽട്രോൺ നടപ്പാക്കും. വരുംദിവസങ്ങളിൽ സർക്കാർ അനുമതിനൽകുന്ന പദ്ധതി നടപ്പായാൽ കേരളം 95 ശതമാനം അപകടരഹിതമാകുമെന്ന് സേഫ് കേരള നോഡൽ ഓഫീസർ ഷിബു കെ. ഇട്ടി പറഞ്ഞു.

    100 വയർലെസ് ക്യാമറകൾ ജില്ലകൾതോറും സ്ഥാപിക്കും. ജില്ലകളിലെ കൺട്രോൾ റൂമുകൾ ഒരു കേന്ദ്രീകൃത കൺട്രോൾ റൂമുമായി ബന്ധിപ്പിക്കും.

    നിർമിത ബുദ്ധിയിൽ അധിഷ്ഠിതമായ ഓട്ടോമേറ്റഡ് വെഹിക്കിൾ മാനേജ്മെന്റ് സംവിധാനത്തിൽ പ്രവർത്തിക്കും. 4-ജി നെറ്റ്വർക്കിലുള്ള പ്രവർത്തനത്തിലൂടെ വാഹനത്തിന്റെ വിവരങ്ങൾ വേഗത്തിൽ ലഭ്യമാക്കും. 24 മണിക്കൂറും റെക്കോഡിങ്ങുള്ള ക്യാമറയിൽ പ്രധാന നിരത്തുകളിലൂടെയുള്ള എല്ലാ വാഹനങ്ങളെയും വ്യക്തികളെയും നിരീക്ഷിക്കും. ക്യാമറയില്ലാത്ത ഇടറോഡുകളിൽ നാലുവശത്തും ക്യാമറകൾ സ്ഥാപിച്ച് വാഹനങ്ങളിലൂടെ സമാന്തര റെക്കോഡിങ് നടത്തും.

    വാഹനത്തിന്റെ അതിവേഗം, ചുവപ്പ് ലൈറ്റ് മറികടക്കൽ, കൂടുതൽ യാത്രക്കാർ, വണ്ടിനമ്പർ, സീറ്റ് ബെൽറ്റ്, ഹെൽമെറ്റ്, സീബ്രാലൈൻ ലംഘനം, ആംബുലൻസിന്റെ വഴി തടസ്സപ്പെടുത്തൽ, അമിതമായ ഹോൺ തുടങ്ങിയവ. വാഹനങ്ങൾ അപകടത്തിൽപ്പെട്ടാൽ വേഗം സഹായത്തിന് ആളെ എത്തിക്കാനും സഹായകരം. നിയമം ലംഘിക്കുന്നവരെ കരമ്പട്ടികയിൽപ്പെടുത്തും. തുടർനടപടിക്കായി സേഫ് കേരള, ആർ.ടി.ഒ., ജോയന്റ് ആർ.ടി.ഒ., പോലീസ് സ്റ്റേഷൻ എന്നിവയിലൊരിടത്ത് ഹാജരാകണം.

    No comments

    Post Top Ad

    Post Bottom Ad