ഫോണുകളില്‍ വാട്സ്ആപ്പ് സേവനം നിര്‍ത്തുന്നു ; നിരോധനമുള്ള ഫോണുകൾ ഇവയാണ്
വാട്സ്ആപ്പിന്റെ പരിഷ്കരിച്ച പതിപ്പിലേക്കുമാറാനോ പുതിയ അക്കൗണ്ട് എടുക്കാനോ ലക്ഷക്കണക്കിനു പേര്‍ക്ക് ഇനി ആവില്ല. ആന്‍ഡ്രോയ്ഡ്, ഐഒഎസ്, വിന്‍ഡോസ് ഫോണുകളില്‍ സുരക്ഷാ പ്രശ്നങ്ങള്‍ മുന്‍നിര്‍ത്തി അടുത്തവര്‍ഷം ജനുവരി മുതല്‍ വാട്സ് ആപ്പ് സേവനങ്ങള്‍ നിര്‍ത്തലാക്കാനാണ് ഫേസ്ബുക് ഉടമസ്ഥതയിലുള്ള കന്പനിയുടെ തീരുമാനം. ഐഫോണില്‍ ഐഒഎസ് 8 വരെയും ആന്‍ഡ്രോയ്ഡ് 2.3.3 ജിംജര്ബേര്ഡ് വേര്‍ഷനിലും വാട്സ്ആപ്പ് കിട്ടില്ല. വിന്‍ഡോസിന്റെ 8.1 വേര്‍ഷനു താഴെയുള്ള ഫോണുകളിലും നിരോധനമുണ്ട്. 2010 ലാണ് ആന്‍ഡ്രോയ്ഡ് ജിഞ്ചര്‍ബേര്‍ഡ് വേര്‍ഷന്‍ എത്തിയത്. 2014ലാണ് ആപ്പിള്‍ ഐഒഎസ് 8 അവതരിപ്പിച്ചത്. സുരക്ഷാപാളിച്ചകള്‍ ഒഴിവാക്കാന്‍ കടുത്ത തീരുമാനമെടുക്കേണ്ടിവന്നുവെന്നാണ് കന്പനിയുടെ വിശദീകരണം.
No comments
Post a Comment