Header Ads

  • Breaking News

    മാമാങ്കത്തിലെ യഥാർത്ഥ നായകൻ ഞാനല്ല;മനസ്സ് തുറന്ന് മമ്മൂക്ക


    മെഗാസ്റ്റാർ മമ്മൂട്ടി നായകനായ ബ്രഹ്മാണ്ഡചിത്രം മാമാങ്കം ക്രിസ്മസ് റിലീസ് ആയി ഡിസംബർ 12 ന് തീയേറ്ററുകളിലെത്തും. 55 കോടിയോളം മുതൽമുടക്കിൽ എം പദ്മകുമാർ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. കാവ്യ ഫിലിംസിന്റെ ബാനറിൽ വേണു കുന്നപ്പള്ളി ആണ് ചിത്രം നിർമ്മിക്കുന്നത്. ശങ്കർ രാമകൃഷ്ണൻ തിരക്കഥ ഒരുക്കിയ ഈ ചിത്രത്തിൽ ഉണ്ണി മുകുന്ദൻ, മാസ്റ്റർ അച്യുതൻ, പ്രാചി ടെഹ്‌ലൻ എന്നിവരും നിർണ്ണായകമായ വേഷങ്ങളിൽ എത്തുന്നുണ്ട്. ഇപ്പോഴിതാ ഈ ചിത്രത്തിലെ നായകൻ താൻ അല്ലെന്നും താനീ ചിത്രത്തിൽ ഒരു സഹതാരമാണ് എന്നും ചന്തുണ്ണി എന്ന കഥാപാത്രം ആയി എത്തുന്ന മാസ്റ്റർ അച്യുതൻ ആണ് ഈ ചിത്രത്തിലെ നായകൻ എന്നുമുള്ള വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ് മെഗാ സ്റ്റാർ മമ്മൂട്ടി.

    നമ്മൾ സാധാരണയായി വിജയശ്രീലാളിതരാവുന്ന, ശത്രുക്കളെ കൊന്നൊടുക്കുന്ന നായകന്മാരെ അല്ലെങ്കിൽ അത്തരത്തിൽ ഉള്ള കഥകൾ ആണ് കാണാറ് എങ്കിൽ ഒരിക്കലും ജയിക്കാൻ സാധ്യത ഇല്ലാത്ത യുദ്ധത്തിന് ഇറങ്ങുന്ന അതിധീരന്മാരായ നായകന്മാരാണ് മാമാങ്കത്തിൽ ഉള്ളത് എന്നും താരം പറയുന്നു. സ്വന്തം നാടിന്റെ, സ്വന്തം കുടുംബത്തിന്റെ സ്വന്തം ബന്ധു ജനങ്ങളുടെ ജീവന് വില പറഞ്ഞവരോട് പ്രതികാരം ചെയ്യാൻ പോകുന്ന ധീരന്മാരുടെ കഥയാണ് മാമാങ്കം പറയുന്നത്. അച്യുതൻ എന്ന് പറയുന്ന ഈ ചെറിയ കുട്ടിയാണ് ഈ സിനിമയിലെ യഥാർത്ഥ നായകൻ എന്നും ഈ കഥാപാത്രത്തിലൂടെ ആണ് ഈ സിനിമയുടെ കഥ നീങ്ങുന്നത് എന്നും ഈ കഥാപാത്രത്തിന് വേണ്ടിയാണു ഈ കഥ തന്നെ എന്നും താനുൾപ്പെടെ ഉള്ള നടീനടന്മാരുടെ എല്ലാം കഥാപാത്രങ്ങൾ അച്യുതൻ അവതരിപ്പിക്കുന്ന ചന്തുണ്ണി എന്ന കഥാപാത്രത്തിന്റെ സപ്പോർട്ടിങ് കാരക്ടേഴ്‌സ് മാത്രം ആണെന്നും മമ്മൂട്ടി പറഞ്ഞു

    http://bit.ly/2Iisq75

    No comments

    Post Top Ad

    Post Bottom Ad