Header Ads

  • Breaking News

    ഹര്‍ത്താല്‍ ദിനത്തില്‍ സര്‍വീസ് നടത്തിയ സ്വകാര്യ ബസ് അജ്ഞാത സംഘം അടിച്ചു തകര്‍ത്തു



    കോഴിക്കോട്: ഹര്‍ത്താല്‍ ദിനത്തില്‍ സര്‍വീസ് നടത്തിയ സ്വകാര്യ ബസ് അജ്ഞാത സംഘം അടിച്ചു തകര്‍ത്തു. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. വടകര-തൊട്ടില്‍പ്പാലം റൂട്ടില്‍ ഓടുന്ന കൂടല്‍ എന്ന ബസിന് നേരയാണ് ആക്രമണം ഉണ്ടായത്. ബസിന്റെ ഇരുഭാഗത്തെയും ഗ്ലാസുകള്‍ തകര്‍ത്ത നിലയിലാണ്. ടയറുകള്‍ കുത്തിക്കീറി നശിപ്പിക്കുകയും ചെയ്‌തിട്ടുണ്ട്‌.

    ഹര്‍ത്താല്‍ ദിനത്തില്‍ വാഹനം സര്‍വീസ് നടത്തിയാല്‍ അടിച്ചു തകര്‍ക്കുമെന്ന് നേരത്തെ ഹര്‍ത്താലനുകൂലികള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ദേശീയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംസ്ഥാനത്ത് നടന്ന ഹര്‍ത്താലില്‍ പരക്കെ ആക്രമണം ഉണ്ടായിരുന്നു. കല്ലേറില്‍ 20 കെ.എസ്.ആര്‍.ടി.സി ബസുകളുടെ ചില്ലുകള്‍ തകര്‍ത്തിരുന്നു

    No comments

    Post Top Ad

    Post Bottom Ad