ആറ് രാജ്യങ്ങൾ…ആറ് കൊലപാതകങ്ങൾ…ജീത്തു ജോസഫ്-മോഹൻലാൽ ചിത്രത്തിന്റെ പേര് ‘സിക്സ്’ ?
മോഹൻലാൽ ജിത്തു ജോസഫ് കൂട്ടുകെട്ടിൽ ഒരുങ്ങിയ ഹിറ്റ് ചിത്രമായിരുന്നു ദൃശ്യം. റീമേക്ക് ചെയ്യപെട്ട ഭാഷകളിലെല്ലാം ചിത്രം വൻ വിജയമായിരുന്നു. മോഹൻലാലും ജിത്തുജോസഫും ഒപ്പമുള്ള ഏക ചിത്രമായിരുന്നു ദൃശ്യം എങ്കിലും ആരാധകർ വീണ്ടുമൊരു ചിത്രത്തിനായി കാത്തിരിക്കുകയാണ്. മോഹൻലാൽ എന്ന നടന് ഏറ്റവും മികച്ച രീതിയിൽ ഉപയോഗിക്കുവാൻ ജിത്തു ജോസഫ് എന്ന സംവിധായകന് സാധിക്കുമെന്ന് ദൃശ്യം എന്ന ഒറ്റ സിനിമകൊണ്ട് ഏവരും മനസ്സിലാക്കിയതാണ്. ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് പുതിയ റിപ്പോർട്ടുകൾ പുറത്ത് വന്നിരിക്കുകയാണ്.
ചിത്രത്തിന്റെ പേര് ‘സിക്സ്’ എന്നാണെന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ.ആറു രാജ്യങ്ങളിൽ ആറു വർഷമായി നടക്കുന്ന ആറു മരണങ്ങളെ കുറിച്ചാണ് ചിത്രം ചർച്ച ചെയ്യുന്നത് എന്നും റിപ്പോർട്ടുകളുണ്ട്.
#Mohanlal #JeethuJoseph #Trisha Movie Titled #Six Will Be Shot In 6 Countries,Big Budget Thriller Set For
Eid 2020 Release— Forum Reelz (@Forum_Reelz) December 6, 2019
മോഹൻലാലും ജീത്തു ജോസഫും ഒന്നിക്കുന്ന ചിത്രം ഡിസംബറിൽ ചിത്രീകരണം തുടങ്ങുമെന്നാണ് അറിയുവാൻ കഴിയുന്നത്. ഏറ്റവും കൂടുതൽ മുതൽ മുടക്കിൽ അണിയിച്ചൊരുക്കുന്ന ജിത്തുജോസഫ് ചിത്രമാണിതെന്നും ചിത്രത്തിൽ നായികയായി എത്തുന്നത് തൃഷയാണ്.
ചിത്രം ഒരു മാസ്സ് ചിത്രമായിരിക്കുമെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ജീത്തു ജോസഫ് ഇപ്പോൾ.
”തീര്‍ച്ചയായും അത് മറ്റൊരു ദൃശ്യമാകില്ല. ഒരു മാസ് സിനിമ ചെയ്യാനാണ് പ്ലാന്‍. പക്ഷെ സ്ഥിരം ശൈലിയിലുള്ളതാകില്ല. റിയലിസ്റ്റിക് ടച്ചുള്ളൊരു ആക്ഷന്‍ ത്രില്ലറാകും. പല രാജ്യങ്ങളിലായിരിക്കും കഥ നടക്കുക. അതുകൊണ്ട് ബിഗ് ബജറ്റ് ചിത്രമായിരിക്കും. തൃഷയായിരിക്കും മോഹന്‍ലാലിന്റെ ഭാര്യയായി അഭിനയിക്കുക”, ജീത്തു ജോസഫ് പറഞ്ഞു.
നിവിൻ പോളി നായകനായ ഹേയ് ജൂഡിലൂടെ മലയാളത്തിൽ തൃഷ അരങ്ങേറ്റം കുറിച്ചിരുന്നു.മോഹൻലാലും തൃഷയും ഒന്നിക്കുവാനായി കാത്തിരിക്കുകയാണ് ആരാധകർ.മലയാളി നായിക ദുർഗ കൃഷ്ണയും ഈ ചിത്രത്തിന്റെ ഭാഗമാകുമെന്നാണ് ലഭിക്കുന്ന റിപ്പോർട്ട്.ഈ ചിത്രം നിർമ്മിക്കുന്നത് ആശിർവാദ് ഫിലിംസ് തന്നെയായിരിക്കും എന്ന് പ്രതീക്ഷിക്കുന്നു. മോഹൻലാലിന്റെ മകനായ പ്രണവ് മോഹൻലാലിന്റെ ആദ്യചിത്രമായ ആദി സംവിധാനംചെയ്തതും ജിത്തു ജോസഫ് തന്നെയായിരുന്നു. മോഹൻലാൽ ചിത്രത്തിനായി ആരാധകർ ഒന്നടങ്കം കാത്തിരിക്കുകയാണ്.ചിത്രം ജീത്തുവിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ചിത്രമായി കണക്കാക്കപ്പെടുന്നു.കേരളത്തിൽ കൊച്ചിയോടൊപ്പം യു കെ,ഈജിപ്ത് എന്നിവിടങ്ങളിളും ചിത്രം ഷൂട്ട് ചെയ്യും എന്നാണ് ഇപ്പോൾ കിട്ടുന്ന റിപ്പോർട്ട്.ഏകദേശം നൂറ് ദിവസത്തോളം നീണ്ടു നിൽക്കുന്ന ഷൂട്ടും ചിത്രത്തിന് കാണുമെന്നാണ് പറയപ്പെടുന്നത്.
http://bit.ly/2Iisq75
No comments
Post a Comment