ഉന്നാവിൽ ബലാത്സംഗ കേസ് പ്രതികൾ തീകൊളുത്തിയ യുവതി മരിച്ചു
ഉത്തർപ്രദേശിലെ ഉന്നാവിൽ ബലാത്സംഗക്കേസ് പ്രതികളുൾപ്പെട്ട സംഘം തീകൊളുത്തിയ യുവതി മരിച്ചു. വെള്ളിയാഴ്ച രാത്രി 11.40ഓടെയാണ് മരണം. 11.10ന് യുവതിക്ക് ഹൃദയസ്തംഭനമുണ്ടായെന്നും പരമാവധി ശ്രമിച്ചെങ്കിലും രക്ഷിക്കാനായില്ലെന്നും സഫ്ദാർജങ് ആശുപത്രി അധികൃതർ അറിയിച്ചു.
ബലാത്സംഗക്കേസുമായി ബന്ധപ്പെട്ട വിചാരണയ്ക്കായി റായ്ബറേലിയിലെ കോടതിയിലേക്കു പോകുന്നവഴിയാണ് വീടിനടുത്തുവെച്ച് അഞ്ചംഗസംഘം 23കാരിയായ യുവതിയെ ആക്രമിച്ചു തീകൊളുത്തിയത്. വ്യാഴാഴ്ചയായിരുന്നു യുവതി ആക്രമണത്തിന് ഇരയായത്.
അക്രമികളിൽ രണ്ടുപേർ ഇവരെ ബലാത്സംഗംചെയ്ത കേസിലെ പ്രതികളാണ്. 90 ശതമാനം പൊള്ളലേറ്റ യുവതിയെ ലഖ്നൗവിലെ ആശുപത്രിയിലാണ് ആദ്യം പ്രവേശിപ്പിച്ചത്. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി സഫ്ദാർജങ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
വ്യാഴാഴ്ച മജിസ്ട്രേറ്റിന് നൽകിയ മൊഴിയിൽ തന്നെ തീകൊളുത്തിയ അഞ്ച് പുരുഷന്മാരുടെയും പേരുകൾ യുവതി പറഞ്ഞിരുന്നു. തീകൊളുത്തും മുമ്പേ സംഘം തന്നെ മർദിച്ചെന്നും കുത്തിപ്പരിക്കേൽപ്പിച്ചെന്നും യുവതി മൊഴി നൽകിയിരുന്നു.
ليست هناك تعليقات
إرسال تعليق