Header Ads

  • Breaking News

    അൺലിമിറ്റഡ് കോളുകളുമായി രാജ്യത്തെ മൂന്ന് പ്രമുഖ ടെലികോം ഭീമൻമാർ



    രാജ്യത്തെ ടെലികോം വിപണിയിലെ മൽസരം തുടരുകയാണ്. കഴിഞ്ഞയാഴ്ചയാണ് രാജ്യത്തെ മൂന്ന് പ്രമുഖ ടെലികോം ഭീമൻമാരായ ഭാരതി എയർടെൽ, വോഡഫോൺ ഐഡിയ, റിലയൻസ് ജിയോ പ്രീപെയ്ഡ് പ്ലാനുകളിൽ വർധനവ് പ്രഖ്യാപിച്ചത്. എയർടെൽ പ്ലാനുകളിൽ 42 ശതമാനം വർധനവ് പ്രഖ്യാപിച്ചപ്പോൾ ജിയോ താരിഫ് 40 ശതമാനം വർധിപ്പിച്ചു. അതേസമയം, ഉപഭോക്താവിന്റെ താൽപര്യം കണക്കിലെടുത്ത് ഒരാഴ്ചയ്ക്ക് ശേഷം ഭാരതി എയർടെലും വോഡഫോൺ ഐഡിയയും അവരുടെ എല്ലാ അൺലിമിറ്റഡ് കോളുകളുടെയും പരിധി ഉയർത്തി.

    ഭാരതി എയർടെൽ

    ഡേറ്റാ പ്ലാനുകളിലെ എഫ്‌യുപി പരിധി നീക്കം ചെയ്ത ആദ്യത്തെ ടെലികോം ഭീമനായ എയർടെൽ ഔദ്യോഗിക ട്വിറ്റർ പേജ് വഴിയാണ് കോളുകളുടെ പരിധി നീക്കം ചെയ്ത വാർത്ത പ്രഖ്യാപിച്ചത്. എല്ലാ അൺലിമിറ്റഡ് പ്രീപെയ്ഡ് പ്ലാനുകൾക്കുമുള്ള വോയ്‌സ് കോളുകളുടെ എഫ്‌യുപി പരിധി നീക്കം ചെയ്യുകയാണെന്ന് കമ്പനി അറിയിച്ചു. ഇതിനർഥം എയർടെല്ലിന്റെ 148 രൂപ, 248 രൂപ, 598 രൂപ, 698 രൂപ, 1498 രൂപ, 2398 രൂപ എന്നിവയുടെ വരിക്കാരായ എല്ലാ പ്രീപെയ്ഡ് ഉപയോക്താക്കൾക്കും അധിക ചാർജുകൾ നൽകാതെ തന്നെ മറ്റ് നെറ്റ്‌വർക്കുകളിലേക്ക് വോയ്‌സ് കോളുകൾ വിളിക്കാൻ കഴിയും.

    ഇതിനുപുറമെ മൂന്ന് പുതിയ പ്രീപെയ്ഡ് പ്ലാനുകളും എയർടെൽ പ്രഖ്യാപിച്ചു. 219 രൂപ: പ്രതിദിനം 1 ജിബി ഡേറ്റയും 100 എസ്എംഎസും പരിധിയില്ലാത്ത വോയ്‌സ് കോളുകളും ഇത് വാഗ്ദാനം ചെയ്യുന്നു. ഇതിന് 28 ദിവസത്തെ കാലാവധിയുണ്ട്. 399 രൂപ: ഇത് പ്രതിദിനം 1.5 ജിബി ഡേറ്റയും 100 എസ്എംഎസും പരിധിയില്ലാത്ത വോയ്‌സ് കോളുകളും വാഗ്ദാനം ചെയ്യുന്നു. 56 ദിവസത്തെ കാലാവധിയോടെയാണ് ഇത് വരുന്നത്. 449 രൂപ: പ്രതിദിനം 2 ജിബി ഡേറ്റയും പ്രതിദിനം 100 എസ്എംഎസും പരിധിയില്ലാത്ത വോയ്‌സ് കോളുകളും ഇത് വാഗ്ദാനം ചെയ്യുന്നു. 56 ദിവസത്തെ കാലാവധിയോടെയാണ് ഇത് വരുന്നത്.

    വോഡഫോൺ ഐഡിയ

    വോഡഫോൺ ഐഡിയയുടെ എയർടെലിന്റെ സ്യൂട്ട് പിന്തുടർന്ന് എല്ലാ പരിധിയില്ലാത്ത പ്രീപെയ്ഡ് കോളുകൾക്കുമുള്ള വോയ്‌സ് കോളുകളുടെ എഫ്‌യുപി പരിധി നീക്കം ചെയ്‌തു. വോഡഫോണിന്റെ ഔദ്യോഗിക ട്വിറ്റർ വഴി പുതിയ നിരക്കുകൾ പ്രഖ്യാപിച്ചു. ഇതിനർഥം അധിക ചാർജുകൾ ഈടാക്കാതെ ഇപ്പോൾ വോഡഫോൺ ഐഡിയയിൽ നിന്ന് ഏത് നെറ്റ്‌വർക്കിലേക്കും പരിധിയില്ലാതെ വോയ്‌സ് കോളുകൾ വിളിക്കാൻ കഴിയും. വോഡഫോണിന്റെ പരിധിയില്ലാത്ത പായ്ക്കുകളിലൊന്ന് സബ്‌സ്‌ക്രൈബ് ചെയ്‌ത എല്ലാ ഉപയോക്താക്കൾക്കും 28 ദിവസം, 84 ദിവസം അല്ലെങ്കിൽ 365 ദിവസം വരെ കാലാവധി നൽകുന്ന പാക്കുകൾ ഈ മാറ്റത്തിന്റെ പ്രയോജനം ലഭിക്കും.

    റിലയൻസ് ജിയോ

    ഭാരതി എയർടെല്ലും വോഡഫോൺ ഐഡിയയും വരുത്തിയ മാറ്റങ്ങളോട് പ്രതികരിച്ച റിലയൻസ് ജിയോ പ്രീപെയ്ഡ് ഉപയോക്താക്കൾക്കായി രണ്ട് പുതിയ പായ്ക്കുകൾ പ്രഖ്യാപിച്ചു. 98 രൂപ: ഇത് 28 ദിവസത്തെ സമയത്തേക്ക് മൊത്തം 2 ജിബി ഡേറ്റ വാഗ്ദാനം ചെയ്യുന്നു. വോയ്‌സ് കോളുകളെ സംബന്ധിച്ചിടത്തോളം ഇത് ജിയോ സബ്‌സ്‌ക്രൈബർമാർക്കോ മറ്റ് നെറ്റ്‌വർക്കുകളിലേക്കോ ഉള്ള കോളുകൾക്ക് പരിധിയില്ലാത്ത പ്ലാനാണ്. 149 രൂപ: ഇത് പ്രതിദിനം 100 എസ്‌എം‌എസിനൊപ്പം 1 ജിബി ഡേറ്റയും 24 ദിവസത്തേക്ക് കാലാവധിയുള്ളതുമാണ്. ഇതിനുപുറമെ, മറ്റ് നെറ്റ്‌വർക്കുകൾക്കുള്ള കോളുകൾ 300 മിനിറ്റായി നിയന്ത്രിച്ചിട്ടുണ്ട്.


    http://bit.ly/2Iisq75

    No comments

    Post Top Ad

    Post Bottom Ad