Header Ads

  • Breaking News

    കേരള സര്‍ക്കാരിനെ അട്ടിമറിക്കാന്‍ കേന്ദ്രം നീക്കം നടത്തിയാല്‍ ഒന്നിച്ച്‌ ചെറുക്കും: കെ മുരളീധരൻ



    പാലക്കാട്: പൗരത്വ ഭേദഗതി നിയമം നടപ്പാക്കാത്തതിന്റെ പേരില്‍ കേരള സര്‍ക്കാരിനെ അട്ടിമറിക്കാന്‍ കേന്ദ്രം നീക്കം നടത്തിയാല്‍ ഒന്നിച്ച്‌ ചെറുക്കുമെന്ന് കോണ്‍ഗ്രസ് എംപി കെ മുരളീധരന്‍. എന്നാല്‍ നിലവില്‍ കേരളത്തില്‍ നടക്കുന്ന പ്രതിഷേധ സമരങ്ങളില്‍ ഇടതുപക്ഷവുമായി ചേര്‍ന്ന് കോൺഗ്രസ് പ്രവർത്തിക്കേണ്ട സാഹചര്യമില്ലന്നും എംപി പാലക്കാട് മാധ്യമങ്ങളോട് പ്രതികരിച്ചു.

    പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരളത്തില്‍ സര്‍ക്കാരുമായി ചേര്‍ന്നുള്ള സമരത്തിന് കോണ്‍ഗ്രസ് തയ്യാറാല്ല. ദേശീയ തലത്തില്‍ ഇടതു പക്ഷത്തോട് ചേര്‍ന്ന് സമരം തുടരുമെന്ന് കെ മുരളീധരന്‍ വ്യക്തമാക്കി. രണ്ടാം സ്വാതന്ത്ര്യ സമരത്തിന്റെ അന്തരീക്ഷമാണിപ്പോള്‍ രാജ്യത്ത് നടക്കുന്നതെന്നും മുരളീധരൻ കൂട്ടിച്ചേർത്തു. 

    ليست هناك تعليقات

    Post Top Ad

    Post Bottom Ad