പാലാരിവട്ടം പാലത്തില്‍ ഭാരപരിശോധന: ഉത്തരവിനെതിരെ സംസ്ഥാന സര്‍ക്കാര്‍
കൊച്ചി: പാലാരിവട്ടം പാലത്തില്‍ ഭാരപരിശോധന നടത്തണമെന്ന ഉത്തരവിനെതിരെ സംസ്ഥാന സര്‍ക്കാര്‍. ഭാരപരിശോധന നടത്താന്‍ നിര്‍ദേശിച്ച ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് വിധിക്കെതിരെ സര്‍ക്കാര്‍ പുനപരിശോധനാ ഹര്‍ജി നല്‍കി. മൂന്നു മാസത്തിനകം പാലത്തിന്‍റെ ഭാരപരിശോധന നടത്തണമെന്നായിരുന്നു ഹൈക്കോടതി ഉത്തരവ്.
എന്നാല്‍ വിദഗ്ദ പരിശോധനയില്‍ പാലത്തിന് സാരമായ ബലക്ഷയമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും ഈ സാഹചര്യത്തില്‍ ഭാരപരിശോധന വേണ്ടെന്നുമാണ് സര്‍ക്കാര്‍ നിലപാട്. നിയമനടപടികള്‍ നീണ്ടാല്‍ പാലം അറ്റകുറ്റപ്പണി നടത്തി തുറക്കുന്നത് വൈകുമെന്നും സര്‍ക്കാര്‍ നിലപാടെടുത്തു. സ്ട്രക്ചറല്‍ എഞ്ചിനീയേഴ്സ് അസോസിയേഷന്‍ നല്‍കിയ ഹര്‍ജിയിലാണ് പാലത്തില്‍ ഭാരപരിശോധന നടത്താന്‍ ഹൈക്കോടതി ഉത്തരവിട്ടത്.
No comments
Post a Comment