പൗരത്വ നിയമം ഇന്ത്യയിലെ മുസ്ലിംങ്ങളെ ബാധിക്കും; റിസര്‍ച്ച് സര്‍വീസ് റിപ്പോര്‍ട്ട്
പൗരത്വ നിയമം ഇന്ത്യയിലെ മുസ്ലിംങ്ങളെ ബാധിക്കുമെന്ന കണ്ടെത്തലുമായി റിസര്‍ച്ച് സര്‍വീസ് റിപ്പോര്‍ട്ട്. യു.എസ്. പാര്‍ലമെന്റിന്റെ കോണ്‍ഗ്രഗേഷണല്‍ റിസര്‍ച്ച് സര്‍വീസ് റിപ്പോര്‍ട്ടിലാണ് പൗരത്വ നിയമം ഇന്ത്യയിലെ മുസ്ലിംങ്ങളെ ബാധിക്കുമെന്ന് കണ്ടെത്തിയിരിക്കുന്നത്.
പൗരത്വ നിയമം ഇന്ത്യയിലെ മുസ്ലിംങ്ങളെ ബാധിക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ ഉറച്ച് പറയുമ്ബോഴാണ് റിസര്‍ച്ച് റിപ്പോര്‍ട്ട് പുറത്തു വന്നത്.
ഈ റിപ്പോര്‍ട്ടില്‍ ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായാണ് പൗരത്വം മതത്തിന്റെ അടിസ്ഥാനത്തില്‍ നല്‍കുന്നതെന്നും വ്യക്തമാക്കുന്നുണ്ട്. ഭേദഗതി നിയമം ലോകം മുഴുവന്‍ ശ്രദ്ധ ആകര്‍ഷിച്ചതിനാല്‍ രാജ്യന്തര സമൂഹത്തിനിടയില്‍ ഇന്ത്യക്ക് വിശദീകരണം നല്‍കേണ്ടിവരുന്നതായിരിക്കും.
No comments
Post a Comment