പടന്നപ്പുറം നാടകോത്സവത്തിന്റെ നാലാം ദിനം മന്ത്രി ശ്രീ.ഇ.പി.ജയരാജൻ ഉദ്ഘാടനം ചെയ്തു.
പടന്നപ്പുറം നാടകോത്സവത്തിന്റെ നാലാം ദിനം നാടകപ്രവർത്തക സംഗമം കേരള വ്യവസായ - കായിക - യുവജനക്ഷേമ വകുപ്പ് മന്ത്രി ശ്രീ.ഇ.പി.ജയരാജൻ ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ മലയാള നാടക ലോകത്തെ അതികായൻ ഇബ്രാഹിം വെങ്ങര, അമച്വർ നാടക പ്രവർത്തകരും സംവിധായകരുമായ കെ.പി.ഗോപാലൻ, പത്മൻ വെങ്ങര, ഡോ: കുഞ്ഞിക്കണ്ണൻ, രാധൻ കണ്ണപുരം, നടി മിനി രാധൻ, ബാലൻ മാണിയാട്ട് എന്നിവരെ മന്ത്രി പൊന്നാട അണിയിച്ച് ആദരിച്ചു. നാടകോത്സവവുമായി ബന്ധപ്പെട്ട് അരങ്ങ് സുവ നിർ പ്രകാശനം പ്രശസ്ത സിനിമാ നടനും കാരികേച്ച റിസ്റ്റുമായ ജയരാജ് വാര്യർ കവി കൃഷ്ണൻ നടുവലത്തിന് നൽകി പ്രകാശനം ചെയ്തു. സി.എം.വേണുഗോപാലൻ അധ്യക്ഷനായി. ജനറൽ കൺവീനർ എ.മാധവൻ സ്വാഗതവും എം.വി.വിനോദ് നന്ദിയും ആശംസിച്ചു.ആലുവ പ്രഭാത് തിയറ്റേർസ് അവതരിപ്പിച്ച അഴിമുഖം അരങ്ങേറി. നാടകോത്സവം നാടിന്റെ ഉത്സവമായി മാറി.
ليست هناك تعليقات
إرسال تعليق