പയ്യന്നൂര്‍ സ്വദേശിയായ കാമുകനേയും വീട്ടമ്മയേയും പോലീസ് പൊക്കി; വീട്ടമ്മ മുങ്ങിയത് കുട്ടിയെ അങ്കണവാടിയിലാക്കി; കാമുകന് മുങ്ങിയതോ….
പയ്യന്നൂര്‍: ഭാര്യയുടെ ആഭരണങ്ങള്‍ വിറ്റ പണമുള്‍പ്പെടെ നാല് ലക്ഷം രൂപയും സഹോദരന്റെ കാറുമായി കാണാതായ യുവാവിനേയും പെരിങ്ങോത്ത് നിന്നും കാണാതായ ഭര്‍തൃമതിയായ യുവതിയേയും പോലീസ് കണ്ടെത്തി. പയ്യന്നൂര്‍ തെരു മമ്പലം കാനത്തെ യുവാവിനേയും പെരിങ്ങോം പാടിച്ചാലിലെ ഭര്‍തൃമതിയായ യുവതിയേയുമാണ് ഒളിവില്‍ കഴിയുകയായിരുന്ന കോഴിക്കോട് കൊയിലാണ്ടി തിരുവണ്ണൂരിലെ വാടക വീട്ടില്‍നിന്നും പോലീസ് കണ്ടെത്തിയത്.
കഴിഞ്ഞ ഓഗസ്റ്റ് 26നാണ് ഇരുവരേയും കാണാതായത്. യുവാവ് കുറച്ചുനാളുകളിലായി പെരളത്തെ ഒരു ബേക്കറി സ്റ്റാളില്‍ ജോലി ചെയ്തുവരികയായിരുന്നു.അതിനിടയിലായിരുന്നു തിരോധാനം. കാണാതായ യുവതിയുടെ ഭര്‍ത്താവും ഇയാൾ സൗഹൃദത്തിലായിരുന്നു. ഇതാണ് ഇയാളും യുവതിയുമായി അടുക്കാനിടയാക്കിയതത്രെ. യുവാവിനെ കാണാതായ അതേ ദിവസമാണ് യുവതിയേയും കാണാതായത്.
കുഞ്ഞിനെ തൊട്ടടുത്തെ അങ്കണവാടിയില്‍ കൊണ്ടു വിട്ടതിനു ശേഷമാണ് യുവതിയെ കാണാതായത്. കാണാതായ അന്നുമുതല്‍ ഇരുവരുടെയും മൊബൈല്‍ ഫോണ്‍ സ്വിച്ചോഫായിരുന്നു. ഇരുവരും ഒന്നിച്ചുണ്ടാകാനുള്ള സാധ്യത വെച്ചുകൊണ്ടുള്ള അന്വേഷണമാണ് പോലീസ് നടത്തിവന്നത്.
യുവാവിനെ കാണാതായത് സംബന്ധിച്ച് സഹോദരന് നല്കിയ പരാതിയില്‍ പയ്യന്നൂര്‍ പോലീസ് കേസെടുത്തിരുന്നു. ഭര്‍തൃമതിയെ കാണാതായ സംഭവത്തില്‍ പെരിങ്ങോം പോലീസും കേസെടുത്തിരുന്നു. നാല് ലക്ഷത്തോളം രൂപയും സഹോദരന്റെ കാറും ഇയാളുടെ കൈയിലുള്ളതായി സഹോദരന് നല്കിയ പരാതിയില്‍ പറഞ്ഞിരുന്നു.
ഇതിനിടയില്‍ യുവതിയെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് യുവതിയുടെ ബന്ധുക്കള്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതേ തുടര്‍ന്ന് രണ്ടാഴ്ചക്കുള്ളില്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ഹൈക്കോടതിയുടെ ഉത്തരവുമുണ്ടായി. സൈബര്‍ സെല്ലിന്റെ അന്വേഷണം പരാജയപ്പെട്ടതോടെ പെട്രോള്‍ പമ്പുകള്‍ കേന്ദ്രീകരിച്ചും ടോള്‍ബൂത്തുകള്‍ കേന്ദ്രീകരിച്ചുമുള്ള അന്വേഷണം നടത്തിവരുന്നതിനിടയില്‍ തമിഴ്നാട്ടില്‍നിന്നും യുവതിയുടെ സുഹൃത്തിന് വന്ന ഫോണ്‍വിളിയാണ് കേസിന് വഴിത്തിരിവായത്.
ഇതേ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കോയമ്പത്തൂര്‍ തിരുപ്പൂരില്‍ താമസിച്ചിരുന്ന ഇരുവരും കൊയിലാണ്ടി തിരുവണ്ണൂരിലെത്തിയ സൂചന പോലീസിന് ലഭിച്ചത്. തുടർന്ന് പെരിങ്ങോം സിഐ എം.ഇ. രാജഗോപാലിന്റെ നിര്‍ദ്ദേശ പ്രകാരം സീനിയര്‍ പോലീസ് ഓഫീസര്‍ മനോജ്, രാജഗോപാലന്‍, രജീഷ്,നിഥിന്, വിദ്യ എന്നിവരടങ്ങിയ സംഘം തിരുവണ്ണൂരിലെ വാടക വീട്ടിലെത്തി ഇരുവരേയും കാറും കസ്റ്റഡിയിലെടുത്തു. ഇവരെ പോലീസ് കോടതിയില്‍ ഹാജരാക്കും.
ليست هناك تعليقات
إرسال تعليق