Header Ads

  • Breaking News

    കണ്ണൂരിൽ വീട് കുത്തിത്തുറന്ന് മോഷണം; അഞ്ച് പവന് സ്വര്ണ്ണവും അമ്പതിനായിരം രൂപയും ഒരു എല് ഇ ഡി ടി വിയുമാണ് കള്ളന് കൊണ്ടുപോയത്


    കണ്ണൂർ :
    ഐവര്കുഴത്ത് വീട് കുത്തിത്തുറന്ന് മോഷണം. ചക്കരക്കല് റോഡ് സൈഡിലുള്ള റിട്ട അധ്യാപിക കൗമുദി ടീച്ചറുടെ വീടിന്റെ പിന്വാതില് കുത്തിത്തുറന്നാണ് മോഷണം. അഞ്ച് പവന് സ്വര്ണ്ണവും അമ്പതിനായിരം രൂപയും ഒരു എല് ഇ ഡി ടി വിയും മറ്റുമാണ് കള്ളന് കൊണ്ടുപോയത്. മകന് സതീശന്റെ വീട്ടിലും മോഷണശ്രമം നടന്നിട്ടുണ്ട്. ഇവിടെ നിന്ന് എന്തൊക്കെ കൊണ്ടുപോയെന്ന് വ്യക്തമല്ല. കൗമുദി ടീച്ചറുടെ മൂന്ന് മക്കളും മുംബൈയിലായതിനാല് പകല് സമയത്ത് മാത്രമേ ഇവര് ഈ വീട്ടില് ഉണ്ടാവാറുള്ളൂ. രാത്രി ബന്ധുവീട്ടിലാണ് കൗമുദി ടീച്ചറുടെ താമസം. ടീച്ചര് ഇന്ന് രാവിലെ വീട്ടിലെത്തിയപ്പോഴാണ് മോഷണം നടന്നത് ശ്രദ്ധയിപ്പെട്ടത്. മോഷണം സംബന്ധിച്ച് പരാതിയൊന്നും ലഭിച്ചിട്ടില്ലെന്ന് ചക്കരക്കല് എസ് ഐ പറഞ്ഞു

    No comments

    Post Top Ad

    Post Bottom Ad