Header Ads

  • Breaking News

    പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഭരണ - പ്രതിപക്ഷ അംഗങ്ങളുടെ സംയുക്ത പ്രക്ഷോഭം ഇന്ന്



    തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംസ്ഥാനത്തെ ഭരണ, പ്രതിപക്ഷ അംഗങ്ങളുടെ സംയുക്ത പ്രക്ഷോഭം ഇന്ന് രാവിലെ നടക്കും. പാളയം രക്തസാക്ഷി മണ്ഡപത്തിൽ രാവിലെ 10 മണി മുതൽ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് രമേശ് ലയും അടക്കമുള്ളവർ സത്യാഗ്രഹമിരിക്കും. പിണറായി സർക്കാർ വന്നശേഷം ഇതാദ്യമായാണ് ഭരണ-പ്രതിപക്ഷ അംഗങ്ങൾ കൈകോർത്ത് കേന്ദ്രത്തിനെതിരെ സമരം ചെയ്യുന്നത്.

    രാവിലെ പത്ത് മുതൽ ഉച്ചയ്ക്ക് ഒരു മണിവരെയാണ് പാളയം രക്തസാക്ഷി മണ്ഡപത്തിൽ സംയുക്തപ്രതിഷേധം. മന്ത്രിമാരും ഭരണ പ്രതിപക്ഷ കക്ഷി നേതാക്കളും സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖരും പരിപാടിയിൽ അണിചേരും. 

    നിയമഭേദഗതിക്കെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സുപ്രീംകോടതിയെ സമീപിക്കുമെന്നും അറിയിച്ചിട്ടുണ്ട്. രാജ്യമെങ്ങും പൗരത്വനിയമത്തിനെതിരെ പ്രതിഷേധം ആളിക്കത്തുകയാണ്. ഇന്നലെ രാജ്യതലസ്ഥാനത്ത് സമരം നടത്തിയ വിദ്യാർത്ഥികൾക്ക് നേരെ കടുത്ത നടപടിയാണ് പോലീസ് നടത്തിയത്. നിരവധി വിദ്യാർത്ഥികൾക്ക് പരിക്കേറ്റു.

    No comments

    Post Top Ad

    Post Bottom Ad