കിടിലൻ ലുക്കിൽ ദിലീപ്;പുതിയ ചിത്രത്തിന് വേണ്ടിയുള്ള ലുക്ക് ആണോയെന്ന് സംശയിച്ച് ആരാധകർ
ജനപ്രിയ നായകൻ
ദിലീപിന്റെ അതീവ സ്റ്റൈലിഷ് ലുക്കിലുള്ള പുതിയ ചിത്രമാണ് ഇപ്പോൾ സോഷ്യല്‍ മീഡിയയിലെ ശ്രദ്ധാകേന്ദ്രം. ഇന്ന് രാവിലെ ദിലീപ് തന്നെയാണ് ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്.ചിത്രം പുറത്തിറങ്ങി കുറച്ച് മണിക്കൂറുകൾക്കുള്ളിൽ തന്നെ വലിയ രീതിയിൽ ഹിറ്റായിരിക്കുകയാണ്. നരച്ച താടിയിലും മുടിയിലും മാസ് ലുക്കിലാണ് ചിത്രത്തില്‍ ദിലീപ്. ഈ ഗെറ്റപ്പില്‍ ഒരു ചിത്രത്തിനായി കാത്തിരുക്കുകയാണെന്നാണ് ആരാധകര്‍ പറയുന്നത്.
ക്രിസ്മസ് റിലീസായി എത്തിയ ദിലീപിന്റെ ഏറ്റവും പുതിയ ചിത്രം മൈ സാന്റാ തിയേറ്ററുകളിൽ മികച്ച പ്രതികരണങ്ങൾ നേടി മുന്നേറുകയാണ്. അച്ഛനെയും അമ്മയെയും നഷ്ടപ്പെട്ട പെൺകുട്ടിയെ കാണാൻ സാന്താക്ലോസ് വരുന്നതും തുടർന്നുണ്ടാകുന്ന നിമിഷങ്ങളും പങ്കുവയ്ക്കുന്ന ഈ സിനിമ കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ഇഷ്ടപ്പെടുന്ന രീതിയിലാണ് അണിയിച്ചൊരുക്കിയിരിക്കുന്നത്.
വാള്‍ പോസ്റ്റര്‍ എന്റര്‍ടെെയ്ന്‍മെന്റസിന്റെ ബാനറിൽ നിഷാദ് കോയ, അജീഷ് ഓ കെ, സജിത് കൃഷ്ണ, സരിത സുഗീത് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സായ് കുമാര്‍, സിദ്ധിഖ്, കലാഭവന്‍ ഷാജോണ്‍, ഇന്ദ്രന്‍സ്, മാനസ്വി തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു. ചിത്രത്തിന്റെ തിരക്കഥ, സംഭാഷണം ജെമിന്‍ സിറിയക് എഴുതുന്നു. ഫെെസല്‍ അലി ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. സന്തോഷ് വര്‍മ്മ, നിഷാദ് അഹമ്മദ് എന്നിവരുടെ വരികള്‍ക്ക് വിദ്യാസാഗര്‍ സംഗീതം പകരുന്നു. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ കിനാവള്ളിയാണ് സുഗീതിന്റെ അവസാന ചിത്രം.
www.ezhomelive.com
No comments
Post a Comment