പഴയങ്ങാടിയിൽനിന്ന് കണ്ണൂരിലേക്ക് രാത്രിയിൽ ബസ്സ് ഇല്ല
പഴയങ്ങാടി:
രാത്രി 7.30 കഴിഞ്ഞാൽ പഴയങ്ങാടിയിൽനിന്ന് കണ്ണൂരിലേക്ക് ബസ് സർവീസ് ഇല്ലാത്തത് ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു. മേല്പാലം വന്നതിനുശേഷമാണ് ഈപ്രശ്നം. കെ.എസ്.ആർ.ടി.സി. ചെയിൻ സർവീസുഉള്ള സമയത്ത് വരുമാനം കുറഞ്ഞതിനാലാണ് സ്വകാര്യ ബസ്സുകൾ രാത്രിയിലെ ഓട്ടം നിർത്തിയത്. കെ.എസ്.ആർ.ടി.സി.യും സർവീസ് നിർത്തിയതോടെ ജനങ്ങൾക്ക് ഓട്ടോറിക്ഷയെ ആശ്രയിക്കേണ്ടിവരുന്നു.
മേൽപാലം വന്നതോടെ കുടുതൽ യാത്രാസൗകര്യം ഉണ്ടാകുമെന്ന് ആഗ്രഹിച്ച ജനങ്ങൾക്ക് ഇപ്പോൾ ദുരിതം മാത്രമായി. മുൻപ് രാത്രിയുണ്ടായിരുന്ന രണ്ട് സ്വകാര്യ ബസ്സുകൾ ഓട്ടം പുനഃസ്ഥാപിച്ചാൽ പ്രശ്നം പരിഹരിക്കാമെന്നാണ് യാത്രക്കാർ പറയുന്നത്. കണ്ണൂർ ആർ.ടി.ഒ.യുമായി ബന്ധപ്പെട്ട് പ്രശ്നപരിഹാരം കണ്ടെത്തുമെന്ന് ടി.വി.രാജേഷ് എം.എൽ.എ. പറഞ്ഞു.
No comments
Post a Comment