പൗരത്വ നിയമഭേദഗതി ബിൽ ഇന്ന് കേന്ദ്രമന്ത്രിസഭ പരിഗണിക്കും
ന്യൂഡൽഹി: പൗരത്വ നിയമഭേദഗതി ബിൽ ഇന്ന് കേന്ദ്രമന്ത്രിസഭ പരിഗണിക്കും. അയൽരാജ്യങ്ങളിൽ നിന്നെത്തിയ മുസ്ലിംങ്ങൾ ഒഴികെയുള്ള അഭയാർത്ഥികൾക്ക് പൗരത്വം നല്‍കുന്നതാണ് ബിൽ. മുസ്ലിം അഭയാർത്ഥികളെ മാത്രമാണ് പൗരത്വത്തിൽ നിന്ന് പുറത്താക്കുന്നത്. നേരത്തെ അസാമിൽ നടന്ന പൗരത്വ പരിശോധന ഏറെ വിവാദങ്ങൾക്ക് വഴി തെളിയിച്ചിരുന്നു.
കഴിഞ്ഞ ലോക്സഭ പാസാക്കിയെങ്കിലും രാജ്യസഭ കടക്കാത്തതിനാൽ ബിൽ ലാപ്സായിരുന്നു. രാജ്യസഭയിൽ സമവായത്തിന് സർക്കാർ പ്രതിപക്ഷ പാർട്ടികളുടെ യോഗം വിളിച്ചേക്കും. പൗരത്വ ബില്ലിനെതിരാണ് പ്രതിപക്ഷ പാർട്ടികൾ. ഇന്ത്യൻ സൈന്യത്തിൽ നിന്ന് വിരമിച്ച ഉദ്യോഗസ്ഥൻ ഉൾപ്പെടെ നേരത്തെ പൗരത്വത്തിൽ നിന്ന് പുറത്തായിരുന്നു.
അതേസമയം, ലോക്സഭയിൽ ഇന്ന് കാർഷിക പ്രതിസന്ധിയെക്കുറിച്ചുള്ള ചർച്ച അജണ്ടയിലുണ്ട്. ഡൽഹിയിലെ അനധികൃത കോളനികളിലുള്ളവർക്ക് കെട്ടിട ഉടമസ്ഥവകാശം നല്കുന്നതിനുള്ള ബിൽ രാജ്യസഭയും ഇന്ന് പാസാക്കും.
No comments
Post a Comment