പുതുവൈപ്പ് എല്‍പിജി ടെര്‍മിനല്‍ നിര്‍മാണം; അനിശ്ചിതകാല സത്യാഗ്രഹ സമരം ആരംഭിച്ചു
എറണാകുളം: പുതുവൈപ്പ് എല്‍പിജി ടെര്‍മിനല്‍ നിര്‍മാണത്തില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ എളങ്കുന്നപ്പുഴയില്‍ അനിശ്ചിതകാല സത്യാഗ്രഹ സമരം ആരംഭിച്ചു. നിരോധനാജ്ഞ കൊണ്ട് സമരക്കാരെ ഭയപ്പെടുത്താന്‍ കഴിയില്ലെന്ന് സംയുക്ത സമരസമിതി നേതാവ് മുരളിധരന്‍ ട്വന്റിഫോറിനോട് പറഞ്ഞതായി റിപ്പോർട്ട്. സംയുക്ത സമരസമിതിയുടെ നേതൃത്വത്തില്‍ ശനിയാഴ്ച്ച നിരോധനാജ്ഞ ലംഘിച്ച് പുതുവൈപ്പിലേക്ക് ലോംഗ് മാര്‍ച്ച് സംഘടിപ്പിച്ചു.
പുതുവൈപ്പ് എല്‍പിജി ടെര്‍മിനല്‍ നിര്‍മാണത്തിനെതിരെയുള്ള പ്രതിഷേധം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് നാട്ടുകാര്‍ എളങ്കുന്നപ്പുഴയില്‍ അനിശ്ചിതകാല സത്യാഗ്രഹ സമരമാരംഭിച്ചത്. സ്ത്രീകളും കുട്ടികളടക്കം നിരവധി പേര്‍ സമരത്തില്‍ പങ്കെടുക്കുന്നുണ്ട്. നിരോധനാജ്ഞ പ്രഖ്യാപിച്ച് ജനങ്ങളുടെ സമരത്തെ തകര്‍ക്കാന്‍ കഴിയില്ലെന്ന് സംയുക്ത സമരസമിതി നേതാവ് മുരളീധരന്‍ പറഞ്ഞു.
ശനിയാഴ്ച നിരോധനാജ്ഞ ലംഘിച്ച് പദ്ധതി പ്രദേശത്തേക്ക് ലോംഗ് മാര്‍ച്ച് നടത്താനും സമരസമിതി തീരുമാനിച്ചിട്ടുണ്ട്. അതേ സമയം നിരോധനാജ്ഞ ലംഘിച്ചാല്‍ കര്‍ശന നടപടികളുണ്ടാവുമെന്ന് കളക്ടര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പ്രദേശവാസികളുടെ പ്രതിഷേധത്തെ തുടര്‍ന്ന് രണ്ടര വര്‍ഷമായി മുടങ്ങി കിടന്നിരുന്ന എല്‍പിജി പ്ലാന്റ് നിര്‍മാണം തിങ്കളാഴ്ച്ചയാണ് പുനരാരംഭിച്ചത്.
No comments
Post a Comment