ബിജെപി സംസ്ഥാന അധ്യക്ഷ തിരഞ്ഞെടുപ്പ് ജനുവരി ആദ്യവാരം
കൊച്ചി∙ ബിജെപി സംസ്ഥാന അധ്യക്ഷനെ ജനുവരി ആദ്യവാരം തിരഞ്ഞെടുക്കും. ഇന്നു കൊച്ചിയിൽ നടന്ന സംസ്ഥാന നേതൃയോഗത്തിൽ ഇതു സംബന്ധിച്ചു ചർച്ച നടന്നെങ്കിലും സമവായമായില്ല. കെ.സുരേന്ദ്രൻ, എം.ടി.രമേശ്, കുമ്മനം രാജശേഖരൻ എന്നിവരുടെ പേരുകളാണ് ചർച്ചയിൽ വന്നത്. മുരളീധരന്‍ പക്ഷം കെ.സുരേന്ദ്രനെയും കൃഷ്ണദാസ് പക്ഷം എം.ടി. രമേശിനെയും പ്രസിഡന്‍റ് സ്ഥാനത്തേക്കു നിര്‍ദേശിച്ചു. മുതിര്‍ന്ന നേതാവ് ഒ.രാജഗോപാല്‍ ശോഭ സുരേന്ദ്രന്‍റെ പേരും നിര്‍ദേശിച്ചു. ജനറല്‍ സെക്രട്ടറി ബി.എല്‍. സന്തോഷിന്‍റെ അധ്യക്ഷതയിലായിരുന്നു യോഗം.
ആർഎസ്എസിന്‍റെ അഭിപ്രായം കൂടി കണക്കിലെടുത്ത ശേഷമാകും അവസാന തീരുമാനം. കൂടുതൽ ചർച്ചകൾക്കായി വീണ്ടും കേന്ദ്ര നേതാക്കൾ സംസ്ഥാനത്തെത്തും. പാർട്ടിയിൽ സംഘടനാ തിരഞ്ഞെടുപ്പു നടപടികൾ ആരംഭിച്ചു. വരുന്ന ആഴ്ച ബൂത്ത് സമിതികൾ നിലവിൽ വരും. നിയോജകമണ്ഡലം അധ്യക്ഷൻമാരെ 21, 22 തീയതികളിലും ജില്ലാ അധ്യക്ഷൻമാരെ 30ന് മുൻപും തിരഞ്ഞെടുക്കും. സംഘടനാ തിരഞ്ഞെടുപ്പു സമയബന്ധിതമായി പൂർത്തിയാക്കാനുള്ള പ്രവർത്തനങ്ങൾ പാർട്ടി കോർ കമ്മിറ്റിയോഗവും സംസ്ഥാന നേതൃയോഗവും ആസൂത്രണം ചെയ്തതായി സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ.രാധാകൃഷ്ണൻ പറഞ്ഞു.
http://bit.ly/2Iisq75
No comments
Post a Comment