തളിപ്പറമ്പിലെ മിന്നല്‍ ബസ്സ് സമരം പിന്‍വലിച്ചു
തളിപ്പറമ്പിലെ മിന്നല്‍ ബസ്സ് സമരം പിന്‍വലിച്ചു. SDPIപ്രവര്‍ത്തകര്‍ ബസ്സ് കണ്ടക്ടറെ മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ചായിരുന്നു സമരം. ഇതേതുടര്‍ന്ന് കണ്ണൂര്‍ പയ്യന്നൂര്‍ റൂട്ടിലും മലയോരമേഖലയിലേക്കടക്കമുള്ള സ്വകാര്യ ബസ് ഗതാഗതം പൂര്‍ണമായും സ്തംഭിച്ചു. പെട്ടെന്നുണ്ടായ സമരം വിദ്യാര്‍ത്ഥികളെയും മറ്റുള്ളവരെയും ഏറെ ബുദ്ധിമുട്ടിലാക്കി.എസ്.ഡി.പി.ഐ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തതിനെ തുടര്‍ന്നാണ് സമരം പിന്‍വലിച്ചത്.
രാവിലെ 11 മണിക്ക് നടന്ന എസ്ഡിപിഐ പ്രകടനത്തിനിടയില്‍ ബസ് കയറ്റിയെന്നാരോപിച്ചായിരുന്നു മര്‍ദ്ദനം.കണ്ണൂര്‍ പയ്യന്നൂര്‍ റൂട്ടിലോടുന്ന മാധവി ബസ് ജീവനക്കാര്‍ക്കാണ് മര്‍ദ്ദനമേറ്റത്.
കണ്ടക്ടര്‍ പെരളശ്ശേരി സ്വദേശി അര്‍ജുന്‍ ബാബുവും ഡ്രൈവര്‍ പെരളശ്ശേരി സ്വദേശി സുന്ദര്‍മനുമാണ് ക്രൂര മര്‍ദ്ദനത്തിനിരയായത്. ഗുരുതരമായി പരിക്കേറ്റ അര്‍ജ്ജുന്‍ ബാബുവിനെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജീവനക്കാരെയും മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സംയുക്ത തൊഴിലാളി യൂണിയന്‍ നേതൃത്വത്തിലാണ് മിന്നല്‍ പണിമുടക്ക് നടത്തിയത്.
No comments
Post a Comment