ഇന്ത്യ വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് മത്സരത്തിനിടെ മാമാങ്കം പരസ്യങ്ങൾ;പ്രമോഷൻ മേഖലയിൽ ചരിത്രം കുറിച്ച് മാമാങ്കം
മെഗാസ്റ്റാർ മമ്മൂട്ടി നായകനായ ബ്രഹ്മാണ്ഡചിത്രം മാമാങ്കം ക്രിസ്മസ് റിലീസ് ആയി ഇന്ന് തീയേറ്ററുകളിലെത്തും. 55 കോടിയോളം മുതൽമുടക്കിൽ എം പദ്മകുമാർ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. കാവ്യ ഫിലിംസിന്റെ ബാനറിൽ വേണു കുന്നപ്പള്ളി ആണ് ചിത്രം നിർമ്മിക്കുന്നത്. ശങ്കർ രാമകൃഷ്ണൻ തിരക്കഥ ഒരുക്കിയ ഈ ചിത്രത്തിൽ ഉണ്ണി മുകുന്ദൻ, മാസ്റ്റർ അച്യുതൻ, പ്രാചി ടെഹ്‌ലൻ എന്നിവരും നിർണ്ണായകമായ വേഷങ്ങളിൽ എത്തുന്നുണ്ട്.
ചിത്രത്തിന് വേണ്ടി അതിഗംഭീര പ്രൊമോഷൻ പരിപാടികൾ ആണ് നിർമാതാവ് വേണു കുന്നപ്പിള്ളി ഒരുക്കിയിരുന്നത്.എന്നാൽ ഒരു മലയാള സിനിമയ്ക്ക് ലഭിക്കാവുന്ന പ്രൊമോഷന്റെ എല്ലാ അതിർവരമ്പുകളും ചിത്രം ഇപ്പോൾ ഭേദിച്ചിരിക്കുകയാണ് ചിത്രം. ഇന്നലെ മുംബൈയിൽ വെച്ച് നടന്ന ഇന്ത്യ വെസ്റ്റ് ഇൻഡീസ് മത്സരത്തിനിടെ ബൗണ്ടറി ലൈനിന്റെ സൈഡിൽ ഉള്ള പരസ്യ ബോർഡിൽ വരെ ഉണ്ടായിരുന്നു മാമാങ്കത്തിന്റെ പരസ്യങ്ങൾ.ഒരു മലയാള സിനിമയ്ക്ക് ചിന്തിക്കാവുന്നതിലും അപ്പുറമാണ് ഇതെല്ലാം.
നൂറ്റാണ്ടുകൾക്ക് മുമ്പുള്ള മാമാങ്ക ചരിത്രം ആണ് ഈ ചിത്രം നമുക്ക് മുൻപിൽ അവതരിപ്പിക്കുന്നത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി എന്നിങ്ങനെ നാല് ഭാഷകളിലായാണ് ചിത്രം ഒരുങ്ങുന്നത്. മാമാങ്കത്തിന് പോകുന്ന ചാവേറുകളുടെ കഥ പറയുന്ന ഈ ചിത്രത്തിൽ ഒരു ചാവേർ ആയി മമ്മൂട്ടി എത്തുമ്പോൾ കളരി പയറ്റും അതുമായി ബന്ധപ്പെട്ട ആയോധന മുറകളുമാണ് ഇതിലെ ആക്ഷൻ രംഗങ്ങളിലും യുദ്ധ രംഗങ്ങളിലും ഉപയോഗിച്ചിരിക്കുന്നത്. ഉണ്ണിമുകുന്ദൻ, അനുസിതാര, പ്രാചി ടെഹ്‌ലൻ, സുദേവ് നായർ തുടങ്ങി ഒട്ടേറെ പ്രമുഖ താരങ്ങൾ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
No comments
Post a Comment