Header Ads

  • Breaking News

    പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി: സംസ്ഥാന സർക്കാർ സർവ്വകക്ഷി യോഗം വിളിച്ചു



    തി​രു​വ​ന​ന്ത​പു​രം: പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി​ക്കെ​തി​രേ ന​ട​ന്ന ഭ​ര​ണ-​പ്ര​തി​പ​ക്ഷ സം​യു​ക്ത​സ​മ​രം ശ​ക്ത​മാ​ക്കാ​നൊ​രു​ങ്ങി സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍. ഇ​തി​നാ​യി സ​ര്‍​വ​ക​ക്ഷി യോ​ഗം വി​ളി​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ തീ​രു​മാ​നി​ച്ചു. സർവ്വകക്ഷി യോഗത്തിൽ പങ്കെടുക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി.  

    സംയുക്ത സമരം ഉൾപ്പടെ നിയമ ഭേദഗതിക്കെതിരായ തുടർനടപടികൾ ചർച്ച ചെയ്യാൻ ഈ മാസം 29ന് സർവ്വകക്ഷിയോഗം ചേരും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലാണ് യോഗം ചേരുക. പൗരത്വ നിയമത്തിൽ ജനങ്ങള്‍ക്കുള്ള ആശങ്ക പ്രതിഫലിപ്പിക്കുന്ന രീതിയിലുള്ള യോജിപ്പ് ഉയര്‍ന്നുവരണമെന്നും ഇതു സംബന്ധിച്ച് ആശയവിനിമയം നടത്തുന്നതിനാണ് യോഗമെന്നും മുഖ്യമന്ത്രി പ്രസ്താവനയിൽ പറഞ്ഞു.

    ഭ​ര​ണ-​പ്ര​തി​പ​ക്ഷ ക​ക്ഷി​ക​ളു​ടെ സം​യു​ക്ത​സ​മ​ര​ത്തി​ന്‍റെ തു​ട​ര്‍​ച്ച​യാ​യാ​ണ് സ​ര്‍​വ​ക​ക്ഷി യോ​ഗം. ഭ​ര​ണ​ഘ​ട​നാ സം​ര​ക്ഷ​ണം മു​ന്‍​നി​ര്‍​ത്തി എ​ന്തൊ​ക്കെ പ്ര​തി​ഷേ​ധ​പ​രി​പാ​ടി​ക​ള്‍ വേ​ണ​മെ​ന്ന​താ​യി​രി​ക്കും യോ​ഗ​ത്തി​ലെ മു​ഖ്യ അ​ജ​ന്‍​ഡ. യു​ഡി​എ​ഫ് നി​ല​പാ​ട് സ​ര്‍​വ​ക​ക്ഷി​യോ​ഗ​ത്തി​ല്‍ വ്യ​ക്ത​മാ​ക്കു​മെ​ന്ന് ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു. 

    അതേസമയം സംയുക്ത സമരത്തിനില്ലെന്ന് യു.ഡി.എഫ് വ്യക്തമാക്കിയ സാഹചര്യത്തിൽ സർവ്വകക്ഷി യോഗത്തിൽ പ്രതിപക്ഷം എടുക്കുന്ന നിലപാട് നിർണ്ണായകമാവും. 

    No comments

    Post Top Ad

    Post Bottom Ad