Header Ads

  • Breaking News

    മനുഷ്യചങ്ങലയില്‍ യുഡിഎഫ് ഘടകകക്ഷികളേയും പങ്കാളികളാക്കാൻ സർക്കാർ



    തിരുവനന്തപുരം: പൗരത്വ നിയമഭേദഗതിക്കെതിരെ ഭരണഘടനാ സംരക്ഷണസമിതി രൂപീകരിക്കാന്‍ സിപിഎം. സര്‍വകക്ഷിയോഗത്തില്‍ മുഖ്യമന്ത്രി നിര്‍ദേശം മുന്നോട്ടുവച്ചേക്കും. നവോത്ഥാന സംരക്ഷണസമിതിയുടെ മാതൃകയാണ് പരിഗണിക്കുന്നത്. മനുഷ്യചങ്ങലയില്‍ യുഡിഎഫ് ഘടകകക്ഷികളേയും പങ്കാളികളാക്കാനും നീക്കമുണ്ട്. എന്നാൽ എൽഡിഎഫ് മനുഷ്യചങ്ങലയില്‍ യുഡിഎഫ് പങ്കെടുക്കില്ലെന്ന് എംകെ.മുനീർ എംഎൽഎ‍. സര്‍വകക്ഷിയോഗത്തില്‍ പങ്കെടുക്കും. എകെജി സെന്ററില്‍ നിന്നെടുക്കുന്ന തീരുമാനങ്ങളോട് സഹകരിക്കാനാവില്ല. ജനുവരി 18 ന് കോഴിക്കോട് കടപ്പുറത്ത് യുഡിഎഫ് റാലി നടത്തുമെന്നും മുനീർ പറഞ്ഞു.

    No comments

    Post Top Ad

    Post Bottom Ad