Header Ads

  • Breaking News

    കിണറ്റില്‍ അകപ്പെട്ട യുവാവിനെ അഗ്‌നിരക്ഷാ സേന രക്ഷപെടുത്തി


    ഇരിട്ടി : 
    അത്തിത്തട്ടില്‍  കിണര്‍ വൃത്തിയാക്കാനിറങ്ങി തിരിച്ചു കയറാന്‍ കഴിയാതെ കിണറ്റില്‍ അകപ്പെട്ട നിഖില്‍ തോമസിനെയാണ് ഇരിട്ടിയില്‍ നിന്ന് എത്തിയ  അഗ്‌നിരക്ഷാ സേന രക്ഷപ്പെടുത്തിയത് . 28 കോല്‍ താഴ്ച്ചയുള്ള കിണറിലാണ് നിഖില്‍ അകപ്പെട്ടത് . 
    നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ഇരിട്ടിയില്‍ നിന്ന് എത്തിയ ഫയര്‍ഫോഴ്‌സാണ് ഇയാളെ രക്ഷപ്പെടുത്തിയത് . അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ ടി മോഹനന്‍, ലീഡിങ് ഫയര്‍മാന്‍ ബെന്നിദേവസ്യ, ഫയര്‍മാന്‍ ഡ്രൈവര്‍ പ്രവീണ്‍കുമാര്‍, ഫയര്‍മാന്‍മാരായ പി  റിജിത് ,എ സി ഷാനിഫ്  , എ ആദര്‍ശ് , സി ഷാജി , രമേശ് കുമാര്‍, ദേവസ്യ  എന്നിവർ നേതൃത്വം നൽകി 

    No comments

    Post Top Ad

    Post Bottom Ad