Header Ads

  • Breaking News

    ഡിജിറ്റല്‍ ഇന്ത്യയില്‍ ഇന്റര്‍ നെറ്റ് വിലക്ക് പതിവാകുമ്ബോള്‍ സജീവമായി ഓഫ്‌ലൈന്‍ ആപ്പുകള്‍



    ഡിജിറ്റല്‍ ഇന്ത്യയെന്ന് കൊട്ടിഘോഷിക്കുമ്ബോഴും ജനകീയ മുന്നേറ്റങ്ങളെ ഇന്ത്യ ഗവണ്‍മെന്റ് ചെറുക്കാന്‍ ശ്രമിക്കുന്നത് ഇന്റര്‍ നെറ്റ് ബന്ധം വിച്ഛേദിച്ചാണ്. ഓരോ വിഷയത്തിലും ജനകീയ പ്രതികരണങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വരാതിരിക്കാനും വിവരങ്ങള്‍ ജനങ്ങളിലേക്ക് എത്താതിരിക്കാനുമാണ് വിലക്ക്. ഏറ്റവും ഒടുവിലായി പൗരത്വ ഭേദഗതി ബില്ലിനെതിരായ പ്രക്ഷോഭങ്ങളെ പ്രതിരോധിക്കാനാണ് കേന്ദ്രം വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഇന്റര്‍നെറ്റ് വിലക്കിയത്.
    എന്നാല്‍ ഈ സാഹചര്യങ്ങളെ മറികടക്കാന്‍ ഓഫ്‌ലൈന്‍ അപ്പുകള്‍ സജീവമാകുകയാണ് ഇപ്പോള്‍.ഇന്റര്‍നെറ്റ് കണക്ഷന്‍ ഇല്ലാതെ തന്നെ ആളുകളുമായി സംവദിക്കാനും, സന്ദേശങ്ങള്‍ കൈമാറാനും, ആശയങ്ങള്‍ പ്രചരിപ്പിക്കാനുമുള്ള സംവിധാനങ്ങള്‍ ഇന്ന് നിരവധിയാണ്.
    ഫയര്‍ചാറ്റ്
    ഇന്റര്‍നെറ്റ് കണക്ഷന്‍ ഇല്ലാതെ തന്നെ ഫയര്‍ ചാറ്റില്‍ അടുത്തടുത്തുള്ള ഉപയോക്താക്കള്‍ക്ക് മെസേജുകള്‍ കൈമാറാം.
    അടുത്തടുത്തുള്ള ഡിവൈസുകള്‍ തമ്മില്‍ ബ്ലൂടൂത്ത് മുഖാന്തരം കണക്‌ട് ചെയ്താല്‍ ഫയര്‍ ചാറ്റിലൂടെ മെസേജ് കൈമാറാം.
    സിഗ്നല്‍ ഓഫ്‌ലൈന്‍
    വൈ-ഫൈ കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കുന്ന ഒരു മെസേജിംഗ് ആപ്പാണ് സിഗ്നല്‍ ഓഫ് ലൈന്‍. ഇന്റര്‍നെറ്റോ ലോക്കല്‍ നെറ്റ് വര്‍ക്കോ ലഭിക്കാത്ത സാഹചര്യങ്ങളില്‍ 100 മീറ്റര്‍ ദൂര പരിധിയിലുള്ള ആളുകളുമായി സിഗ്നല്‍ ഓഫീസിലൂടെ കമ്യൂണികേറ്റ് ചെയ്യാം. ഉപയോക്താക്കള്‍ക്ക് ഓഡിയോ, ടെക്‌സ്റ്റ്, ഫോട്ടോസ്, വീഡിയോ എന്നിവ വൈ- ഫൈ ഉപയോഗിച്ച്‌ കൈമാറാം.
    വോജര്‍ [Vojer]
    നെറ്റ്‌വര്‍ക്ക് ഇല്ലാതെ തന്നെ ഹൈ ക്വാളിറ്റിയില്‍ വോയിസ് കോളുകള്‍ സാധ്യമാവുന്ന ആപ്പാണ് വോജര്‍.
    ഫോണ്‍ബുക്ക് വിവരങ്ങള്‍ ആവശ്യമില്ലാത്ത ഈ ആപ്പിന് ആകെ ആവശ്യമായുള്ളത് ഫോണിലെ വൈ ഫൈ, ബ്ലൂടൂത്ത്, മൈക്രോഫോണ്‍, ക്യാമറ എന്നിവ ഉപയോഗിക്കാനുള്ള പെര്‍മിഷനാണ്.
    ബ്രിഡ്ജിഫൈ [Bridgefy]
    പ്രകൃതി ദുരന്തങ്ങള്‍ ഉണ്ടാകുന്ന വേളയിലും, വിദേശ യാത്രകളിലും മറ്റും പരസ്പരം വിവരങ്ങള്‍ കൈമാറാന്‍ ഉപയോഗിക്കാവുന്ന ആപ്പാണിത് . വിദേശ യാത്രകളില്‍ റോമിംഗ് ചാര്‍ജ് ഇല്ലാതെ തന്നെ ആശയവിനിമയം നടത്താം.
    ആപ്പ് മെഷ് മോഡിലാക്കുമ്ബോള്‍ രണ്ടു പേര്‍ക്ക് തമ്മില്‍ ആശയവിനിമയം സാധ്യമാക്കും.വൈ ഫൈ മുഖാന്തരം കണക്‌ട് ചെയ്താല്‍ ഒന്നിലധികം പേരുമായി ആശയ വിനിമയം നടത്താം.ഈ ആപ്പ് ബ്രോഡ്കാസ്റ്റ് മോഡിലാക്കിയാല്‍ ഉപയോക്താക്കളുടെ കോണ്‍ടാക്‌ട് ലിസ്റ്റില്‍ ഇല്ലാത്തവര്‍ക്കും മെസേജുകള്‍ കാണാന്‍ സാധിക്കും.
    ബ്രിയര്‍ [Briar]
    ഇന്റര്‍നെറ്റില്ലാത്ത അവസരങ്ങളില്‍ ബ്ലൂടൂത്ത്, വൈ ഫൈ എന്നിവ മുഖേന കണക്‌ട് ചെയ്ത് ആശയ വിനിമയം സാധ്യമാവുന്ന ആപ്പാണിത്.
    അതോടൊപ്പം തന്നെ ഇന്റര്‍നെറ്റ് കണക്ഷന്‍ ലഭിക്കുന്ന വേളയില്‍ ടോര്‍ നെറ്റ്‌വര്‍ക്കുമായി കണക്‌ട് ചെയ്താല്‍ ഇതിലൂടെ അയക്കുന്ന സന്ദേശങ്ങള്‍ പൂര്‍ണമായും രഹസ്യവുമായിരിക്കും.

    No comments

    Post Top Ad

    Post Bottom Ad