Header Ads

  • Breaking News

    മോട്ടറോള റേസര്‍ ഉടന്‍ ഇന്ത്യന്‍ വിപണിയില്‍ ലഭ്യമാവുമെന്ന് റിപ്പോര്‍ട്ടുകള്‍



     ലെനോവോയുടെ ഉടമസ്ഥതയിലുള്ള കമ്പനിയായ ക്ലാംഷെല്‍ ഡിസൈനിലെ ആദ്യത്തെ മടക്കാവുന്ന സ്മാര്‍ട്ട്ഫോണായ മോട്ടറോള റേസര്‍ ഉടന്‍ ഇന്ത്യന്‍ വിപണിയില്‍ ലഭ്യമാവുമെന്ന് റിപ്പോര്‍ട്ടുകള്‍. മോട്ടറോള ഇന്ത്യയുടെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് റേസര്‍ ഇന്ത്യന്‍ വിപണിയിലെത്തുമെന്ന സൂചന നല്‍കിരികുന്നത്. കഴിഞ്ഞ മാസം മോട്ടറോള റേസര്‍ ആഗോളതലത്തില്‍ അവതരിപ്പിച്ചിരുന്നു. ഈ സ്മാര്‍ട്ട്ഫോണ്‍ സാംസങ് ഗാലക്സി ഫോള്‍ഡ്, ഹുവാവേ മേറ്റ് എക്സ് എന്നിവ ഫോണുകളോടാണ് വിപണിയില്‍ മത്സരിക്കുക. മ്യൂസിക് കണ്‍ട്രോള്‍, ഗൂഗിള്‍ അസിസ്റ്റന്റ് എന്നിവ ആക്‌സസ് ചെയ്യുന്നതിനായുള്ള ക്യൂക്ക് വ്യൂ പാനലും സെക്കന്ററി ഡിസ്‌പ്ലേയും ഫോണിന്റെ സവിശേഷതയാണ്. ജനുവരിയില്‍ ഈ ഹൈ എന്‍ഡ് ഫോണ്‍ വിപണിയിലേക്ക് എത്തുമെന്നാണ് കരുതുന്നത്. 

     6.2 ഇഞ്ച് ഫ്‌ളക്‌സിബിള്‍ ഒഎല്‍ഇഡി എച്ച്ഡി. പ്ലസ് ഡിസ്പ്ലേയുള്ള ഫോണ്‍ മധ്യഭാഗത്തുവച്ചുതന്നെ മടക്കാം. മടക്കിക്കഴിയുമ്പോള്‍ ഫോണ്‍ നല്‍കുന്നത് 2.7 ഇഞ്ചിന്റെ ക്വിക്ക് വ്യൂ ഡിസ്പ്ലേയാണ്. നോട്ടിഫിക്കേഷനുകള്‍ കാണാനും മ്യൂസിക് നിയന്ത്രിക്കുന്നതും സെല്‍ഫി എടുക്കുന്നതും ഉള്‍പ്പെടെയുള്ള ചില ഉപയോഗങ്ങള്‍ മടക്കിയ അവസ്ഥയിലും ലഭ്യമാകും. ഒക്ടാകോര്‍ ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 710 പ്രോസസറാണ് ഫോണില്‍ ഉപയോഗിച്ചിരിക്കുന്നത്. ആറ് ജിബിയാണ് റാം. ആന്‍ഡ്രോയിഡ് പൈ ആയിരിക്കും ഓപ്പറേറ്റിങ് സിസ്റ്റം. 4ജി എല്‍ടിഇ, വൈഫൈ, ബ്ലൂടൂത്ത് 5.0, ജിപിഎസ്, എജിപിഎസ്, യുഎസ്ബി. ടൈപ്പ്-സി പോര്‍ട്ട് തുടങ്ങിയ കണക്ടിവിറ്റി സംവിധാനങ്ങളുണ്ട്. 2510 എംഎഎച്ച്. ബാറ്ററിയാണുണ്ടാവുക. 15 വാട്ട് ഫാസ്റ്റ് ചാര്‍ജിങ് പിന്തുണയ്ക്കും. 205 ഗ്രാം ഭാരമുള്ളതാണ് ഫോണ്‍. മടക്കിയ അവസ്ഥയിലും അല്ലാത്ത അവസ്ഥയിലും ഉപയോഗിക്കാവുന്ന ഫിംഗര്‍പ്രിന്റ് സെന്‍സറാണ് ഫോണിലുള്ളത്. 


    https://ift.tt/2rP3ugL

    No comments

    Post Top Ad

    Post Bottom Ad