Header Ads

  • Breaking News

    ലൂസിഫറിലെ ആ രംഗം സ്ത്രീ വിരുദ്ധമോ? ആരോപണങ്ങൾക്ക് മറുപടിയുമായി പൃഥ്വിരാജ്


    2019ൽ തീയറ്ററുകളിൽ എത്തിയ ചിത്രങ്ങളിൽ ഏറ്റവുമധികം കളക്ഷൻ കിട്ടിയ ചിത്രമാണ് പൃഥ്വിരാജ് സംവിധായകനായ മോഹൻലാൽ ചിത്രം ലൂസിഫർ. മലയാളിക്ക് അപ്രാപ്യമാണെന്ന് കരുതിയിരുന്ന 200 കോടി ക്ളബ്ബിൽ ഇടം പിടിച്ച ചിത്രം പൃഥ്വിരാജ് എന്ന സംവിധായകന്റെ മികവിനെ എടുത്തു കാട്ടിയ ഒരു ചിത്രമാണ്. ഈ ചിത്രത്തിൽ ഒരു ഡാൻസ് ബാറിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയ ഐറ്റം ഡാൻസ് ഗാനരംഗം സ്ത്രീവിരുദ്ധമായിപ്പോയെന്ന ആരോപണം ചിത്രം ഇറങ്ങിയതുമുതൽ ഉയർന്നിരുന്നു. ആ ആരോപണങ്ങൾക്ക് മറുപടി നൽകിയിരിക്കുകയാണ് പൃഥ്വിരാജ്.

    ആ ഗാനരംഗം അങ്ങനെ മാത്രമെ ചിത്രീകരിക്കാൻ സാധിക്കുകയുള്ളുവെന്നാണ് പൃഥ്വിരാജ് പറയുന്നത്. സെക്സ്, മയക്കുമരുന്ന്, പണം തുടങ്ങിയ ദൃഷ്ടശക്തികൾ ഒരുമിക്കുന്ന ഒരു പോയിന്റായാണ് ആ ഡാൻസ് ബാർ അവതരിപ്പിച്ചത്. താൻ അങ്ങനെയാണ് ഉദ്ദേശിച്ചതെങ്കിലും അതിനെ എങ്ങനെ വേണമെങ്കിലും വ്യാഖ്യാനിക്കാനുള്ള സ്വാതന്ത്ര്യം പ്രേക്ഷകർക്ക് ഉണ്ടെന്നും പൃഥ്വി കൂട്ടിച്ചേർത്തു. ഇങ്ങനെയൊക്കെ ആരോപണം ഉന്നയിക്കാൻ തുടങ്ങിയാൽ പ്രശസ്തമായ പല പെയിന്റിംഗുകളും സ്ത്രീവിരുദ്ധമാണെന്ന് പറയേണ്ടിവരുമെന്നും പൃഥ്വിരാജ് പറയുന്നു.

    www.ezhomelive.com

    No comments

    Post Top Ad

    Post Bottom Ad