വാഹനമിടിച്ച് എരിപുരം കെ.എസ്.ടി.പി റോഡിലെ ഡിവൈഡര്‍ തകര്‍ന്നു
വാഹനമിടിച്ച് എരിപുരത്ത് കെ.എസ്.ടി.പി റോഡിലെ ഡിവൈഡര്‍ തകര്‍ന്നു. അപകടം തിങ്കളാഴ്ച പുലര്‍ച്ചയോടെ.
പിലാത്തറ- പാപ്പിനിശ്ശേരി കെ എസ് ടി പി റോഡിലെ എരിപുരം പൊലീസ് സ്റ്റേഷന് സമീപമുള്ള ഇറക്കത്തിലുള്ള പ്രധാന ഡിവൈഡറാണ് മംഗലാപുരത്ത് നിന്ന് വരികയായിരുന്ന മല്‍സ്യ ലോറി കയറി തകര്‍ന്നത്. റോഡിലെ വെളിച്ചക്കുറവും അശാസ്ത്രീയ രീതിയില്‍ ഡിവൈഡര്‍ നിര്‍മ്മിച്ചതാണ് അപകടത്തിന് കാരണമായതെന്ന് നാട്ടുകാര്‍ പറയുന്നു.
ചില ഉദ്യോഗസ്ഥന്‍മാരുടെ ഒത്താശയോടെ റോഡിന്റെ രൂപരേഖയില്‍ എരിപുരത്ത് മാറ്റം വരുത്തിയതും അടിക്കടി ഉണ്ടാകുന്ന അപകടങ്ങള്‍ക്ക് വഴിയൊരുക്കുന്നതായി ആക്ഷേപമുണ്ട്.നാല് മാസം മുമ്പ് കണ്ടൈനര്‍ ലോറി ഇടിച്ച് ഹൈടെന്‍ഷന്‍ ഇലക്ട്രിക്ക് ഇരുമ്പ് തൂണ്‍ തകര്‍ന്നിരുന്നു. ഇതിന് കെ.എസ്.ഇ.ബി നഷ്ടപരിഹാരമായി പണം ഈടാക്കിയെങ്കിലും ഇത് വരെ തൂണ്‍ ശരിയാക്കിയിട്ടില്ല. കഴിഞ്ഞ മാസവും കണ്ടൈനര്‍ ലോറി ഇടിച്ച് മറ്റൊരു ഭാഗത്തെ ഡിവൈഡര്‍ തകര്‍ന്നിരുന്നു.
No comments
Post a Comment