Header Ads

  • Breaking News

    ക്രിക്കറ്റ് ഓസ്ട്രേലിയ ടീമുകളെ നയിക്കാന്‍ ഇന്ത്യന്‍ താരങ്ങളായ കോഹ്‌ലിയും ധോണിയും

    https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEggnQTtha2X6bDCikKxtenMo4LvCUZ7Hhf-NVS6neZJkA1kV8S0zaNPNz5dGafd-YqRHHkxPqCb3RjkN46AYIQd_u1qndlSSD5yUfFBrIB1WIODWLqBR4zuWMO3oAPaVUyMeMeQRM9n2DhO/s640/ms-doni-765x400.jpg

     ക്രിക്കറ്റ് ഓസ്ട്രേലിയ ടീമുകളെ ഇന്ത്യന്‍ താരങ്ങളായ വിരാട് കോഹ്‌ലിയും മഹേന്ദ്ര സിങ് ധോണിയും നയിക്കും. വിരാട് കോഹ്‌ലി ടെസ്റ്റ് ക്യാപ്റ്റനായും മഹേന്ദ്ര സിങ് ധോണിയെ ഏകദിന ക്യാപ്റ്റനായുമാണ് തിരഞ്ഞെടുത്തത്.
    ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡ് ടീമുകളെ പ്രഖ്യാപിച്ചത് കഴിഞ്ഞ പത്തുവര്‍ഷത്തെ പ്രകടനത്തെ അടിസ്ഥാനമാക്കിയാണ്. ടെസ്റ്റ് ടീമില്‍ ഇന്ത്യയില്‍ നിന്ന് മറ്റ് താരങ്ങല്‍ക്ക് ഒന്നും സ്ഥാനമില്ലെന്നാണ് റിപ്പോര്‍ട്ട്.
    ഏകദിന ടീമില്‍ ധോനിക്ക് പുറമെ രോഹിത് ശര്‍മയും കോഹ്‌ലിയും ഇടംപിടിച്ചിട്ടുണ്ട്. കോഹ്‌ലിക്ക് പുറമെ ദക്ഷിണാഫ്രിക്കയുടെ എ.ബി. ഡിവില്ലിയേഴ്സ് രണ്ട് ടീമുകളിലും ഇടംപിടിച്ചു.

    www.ezhomelive.com

    ليست هناك تعليقات

    Post Top Ad

    Post Bottom Ad