ഇനി മുതല്‍ ബിവറേജ് കോര്‍പറേനില്‍ നിന്നും മദ്യം വാങ്ങുന്നവരുടെ പ്രായം രേഖപ്പെടുത്താന്‍ നിര്‍ദേശം
ഇനി മുതല്‍ ബിവറേജ് കോര്‍പറേനില്‍ നിന്നും മദ്യം വാങ്ങുന്നവരുടെ പ്രായം രേഖപ്പെടുത്താന്‍ നിര്‍ദേശം. മദ്യത്തിന്റെ ബ്രാന്‍ഡും ഉപയോഗിക്കുന്നവരുടെ പ്രായവും അറിയുകയാണ് ബവ്റിജസിന്റെ ലക്ഷ്യം.
ഡിസംബര്‍ 14,15 തീയതികളില്‍ രാവിലെ പത്തുമുതല്‍ രാത്രി ഒമ്ബതുവരെ 11 മണിക്കൂറിനെ പതിനൊന്നു സ്ലോട്ടുകളാക്കി തിരിച്ചാണ് സര്‍വ്വേ നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്.
ഈ സമയത്ത് വരുന്നവരുടെ പ്രായവും ഉപയോഗിക്കുന്ന ബ്രാന്‍ഡും ഉദ്യോഗസ്ഥര്‍ രേഖപ്പെടുത്തും.
ഈ സര്‍വ്വേ ക്രോഡീകരിച്ച് ഈ മാസം 20ന് ഹെഡ് ഓഫീസിനു കൈമാറണമെന്നാണ് എം.ഡി സ്പര്‍ജന്‍ കുമാറിന്റെ നിര്‍ദേശം. ഇതിനായി പ്രത്യേക ഫോം ബവ്റിജസ് വിതരണ കേന്ദ്രങ്ങള്‍ക്ക് കൈമാറിയിട്ടുണ്ട്. യുവാക്കള്‍ കൂടുതലായി ലഹരിമരുന്നുകള്‍ ഉപയോഗിക്കുന്നെന്ന എക്സൈസ് വകുപ്പിന്റെ കണ്ടെത്തലിനെ തുടര്‍ന്നാണ് ബവ്റിജസ് കോര്‍പറേഷന്‍ സര്‍വ്വേ നടത്താനുള്ള പ്രധാനകാരണം
No comments
Post a Comment