Header Ads

  • Breaking News

    മാങ്ങാട്ടുപറമ്പ യൂണഇവേഴ്‌സിറ്റി കാമ്പസില്‍ ലിഫ്റ്റ് നിര്‍മ്മാണത്തിനായെടുത്ത കുഴിയില്‍ വീണ് അഞ്ച് വയസ്സുകാരന് ദാരുണാന്ത്യം



    മാങ്ങാട്ടുപറമ്പ യൂണിവേഴ്‌സിറ്റി ക്യാമ്പസില്‍ ലിഫ്റ്റ് നിര്‍മാണത്തിനായി എടുത്ത കുഴിയില്‍ വീണ് അഞ്ചുവയസുകാരന്‍ മരിച്ചു. അഞ്ചാം പീടികയിലെ രഘുനാഥ് -സ്മിത ദമ്പതിമാരുടെ മകന്‍ ധര്‍ഷാ(5)ണ് മരിച്ചത്.

    ശനിയാഴ്ച അവധി ദിവസമായതിനാല്‍ അമ്മ സ്മിതയോടൊപ്പം ഓഫീസിലെത്തിയതായിരുന്നു ദര്‍ഷ്. പുറത്ത് കളിക്കാന്‍ പോയ കുട്ടി ലിഫ്റ്റ് സ്ഥാപിക്കാനെടുത്ത കുഴിയില്‍ അബദ്ധത്തില്‍ വീഴുകയായിരുന്നു. ഉച്ചക്ക് ശേഷം രണ്ടോടെയാണ് കുട്ടിയെ കുഴിയില്‍ കണ്ടെത്തിയത്.

    ഉടന്‍ തന്നെ തളിപ്പറമ്പിലെ ലൂര്‍ദ്ദ് ആശുപത്രിയിലെത്തിച്ചുവെങ്കിലും മരിച്ചിരുന്നു.യുകെ ജി വിദ്യാര്‍ത്ഥിയാണ്. ഏക സഹോദരി കണ്ണൂര്‍ ഉര്‍സുലൈന്‍ സ്‌കൂള്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനി ദിയ. കണ്ണപുരം പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുണ്ട്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad