Header Ads

  • Breaking News

    രാജ്യമെമ്പാടും പ്രക്ഷോഭം; യുപിയില്‍ പ്രതിഷേധക്കാരുടെ വസ്തുവകകള്‍ കണ്ടുകെട്ടി

    https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEg3f_GEPCSAEssEBp1Vz0UJFgthgoOc4q6k9HdA41UBmtlgus_fENX3PpvJY57jaLM1GCAJrJFszJmDmUxVCVYzrxzkDKNe6t9i-qS4hFHCvR-jo1TCUGSNOXVmQ3xhRX_z-tSiI9x_nI5J/s640/fire-1-765x400.jpg

     ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം രാജ്യമെമ്പാടും ശക്തമാകുന്നതിനിടെ ഉത്തര്‍പ്രദേശില്‍ പ്രതിഷേധിച്ചവരുടെ ആസ്തികള്‍ കണ്ടുകെട്ടിത്തുടങ്ങി.
    പൊതുമുതല്‍ നശിപ്പിക്കുന്നവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാമെന്ന 2018ലെ സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ നടപടി.ഇതിന്റെ ഭാഗമായി മുസഫര്‍ നഗറിലെ പ്രതിഷേധക്കാരുടെ 50 കടകള്‍ ജില്ലാ ഭരണകൂടം സീല്‍ ചെയ്തു. സമാനമായ നടപടികളിലേക്ക് മറ്റ് ജില്ലാഭരണകൂടങ്ങളും നീങ്ങിയിട്ടുണ്ട്.പ്രതിഷേധക്കാര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മുമ്പ് വ്യക്തമാക്കിയിരുന്നതാണ്.
    അതേസമയം കഴിഞ്ഞ വ്യാഴം, വെള്ളി ദിവസങ്ങളില്‍ ഉത്തര്‍പ്രദേശില്‍ ഉണ്ടായ പ്രതിഷേധങ്ങളില്‍ മരിച്ചരുടെ എണ്ണം 18 ആയി. രാത്രി രാംപുരില്‍ നിന്നും മീററ്റില്‍ നിന്നും മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനെ തുടര്‍ന്നാണ് മരണസംഖ്യ ഉയര്‍ന്നത്. എന്നാല്‍ പോലീസിന്റെ ഔദ്യോഗിക കണക്കുകള്‍ പ്രകാരം 15 മരണം മാത്രമാണ് സ്ഥിരീകരിച്ചിരിക്കുന്നത്. പോലീസ് വെടിവെപ്പിലല്ല മറിച്ച് പ്രതിഷേധത്തിനിടെ പോലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ തിക്കിലും തിരക്കിലും പെട്ടാണ് മരണമുണ്ടായതെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.

    www.ezhomelive.com

    No comments

    Post Top Ad

    Post Bottom Ad