യൂണിവേഴ്സിറ്റി കോളജ് സംഘര്‍ഷം; വനിതാ കെ.എസ്.യു പ്രവര്‍ത്തകരടക്കം എട്ട് പേര്‍ക്കെതിരെ വധശ്രമത്തിന് കേസ്
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജ് സംഘര്‍ഷത്തില്‍ കെ.എസ്.യു പ്രവര്‍ത്തകര്‍ക്കെതിരെയും വധശ്രമത്തിന് കേസ്. മൂന്ന് വനിതാ പ്രവര്‍ത്തകരടക്കം എട്ട് പേര്‍ക്കെതിരെയാണ് കേസെടുത്തത്. ഭഗത് എന്ന എസ്.എഫ്.ഐ പ്രവര്‍ത്തകനെ വധിക്കാന്‍ ശ്രമിച്ചുവെന്നാണ് കേസ്.
സംഘര്‍ഷവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം അഞ്ച് എസ്.എഫ്.ഐ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തിരുന്നു. വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയത്. എന്നാൽ ഹോസ്റ്റലിൽ കെ.എസ്.യു പ്രവർത്തകനെ മർദിച്ച കേസിൽ പ്രതിയായ മഹേഷിനെ ഇതുവരെയും പിടികൂടിയിട്ടില്ല. മഹേഷ് ഒളിവിലാണെന്നാണ് പൊലീസ് നിഗമനം.
യൂണിവേഴ്‌സിറ്റി കോളജില്‍ വെച്ച് കെ.എസ്.യു പ്രവര്‍ത്തകര്‍ ആക്രമിക്കപ്പെട്ടതോടെയാണ് സംഭവങ്ങളുടെ തുടക്കം. അമല്‍, നിധിന്‍ രാജ് എന്നിവരടക്കം മൂന്ന് വിദ്യാര്‍ഥികളെയാണ് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ മര്‍ദിച്ചത്. ഇതേതുടര്‍ന്ന് വ്യാഴാഴ്ച കെ.എസ്.യു പ്രവര്‍ത്തകര്‍ കോളേജിനകത്ത് പ്രതിഷേധ പ്രകടനം നടത്തി. പ്രതിഷേധിച്ച വനിത പ്രവര്‍ത്തകരെയടക്കം വീണ്ടും എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ മര്‍ദിക്കുകയും അസഭ്യം പറയുകയും ചെയ്തു. ആക്രമിക്കപ്പെട്ട നിധിന്‍ രാജിന്റെ സര്‍ട്ടിഫിക്കറ്റുകള്‍ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ കത്തിച്ചെന്നും കെ.എസ്.യു പ്രവര്‍ത്തകര്‍ ആരോപിക്കുന്നു.
No comments
Post a Comment