പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം; സിനിമാ താരങ്ങളുടെ നിലപാടിനെ ചോദ്യം ചെയ്ത് ശോഭ സുരേന്ദ്രന്
തിരുവനന്തപുരം: ജാമിയ മിലിയ സർവകലാശാല ഉൾപ്പടെ രാജ്യത്താകമാനം പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം അലയടിക്കുന്ന പശ്ചാത്തലത്തിൽ സിനിമാ താരങ്ങളുടെ നിലപാടിനെ ചോദ്യം ചെയ്ത് രംഗത്തെത്തിയിരിക്കുകയാണ് ബിജെപി നേതാവ് ശോഭ സുരേന്ദ്രന്. നിങ്ങൾ രാജ്യത്തിനൊപ്പമോ അതോ രാജ്യത്തെ അസ്ഥിരപ്പെടുത്താൻ ശ്രമിക്കുന്നവർക്കൊപ്പമോ എന്ന് ശോഭ സുരേന്ദ്രൻ ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിലൂടെ ചോദിക്കുന്നു.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ച ഡൽഹിയിലെ ജാമിയ മിലിയ ഇസ്ലാമിയയിലെയും അലിഗഡ് മുസ്ലിം സര്‍വകലാശാലയിലെയും വിദ്യാർഥികൾക്കെതിരായ പൊലീസ് നടപടിയെ രൂക്ഷമായി വിമർശിച്ച് മലയാള സിനിമയിലെയടക്കം താരങ്ങൾ രംഗത്തെത്തിയിരുന്നു. പാർവതി തിരുവോത്ത്, നൈല ഉഷ, നിമിഷ സജയൻ, പൃഥ്വിരാജ്, ടൊവിനോ, സണ്ണി വെയ്ൻ, ഇന്ദ്രജിത്ത്, കുഞ്ചാക്കോ ബോബന്, റിമ കല്ലിങ്കല്‍, ജയസൂര്യ, ഷെയ്ന് നിഗം, ഗീതു മോഹൻദാസ്, ലിജോ ജോസ് പെല്ലിശ്ശേരി തുടങ്ങിയ താരങ്ങളാണ് പ്രതിഷേധത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് രംഗത്തെത്തിയത്.
No comments
Post a Comment