Header Ads

  • Breaking News

    ലൂസിഫറിന് ശേഷം ലാലേട്ടനും ഇന്ദ്രജിത്തും വീണ്ടും ! ഇത്തവണ ജീത്തു ജോസഫിന്റെ റാമിലൂടെ


    മോഹൻലാൽ ജിത്തു ജോസഫ് കൂട്ടുകെട്ടിൽ ഒരുങ്ങിയ ഹിറ്റ് ചിത്രമായിരുന്നു ദൃശ്യം. റീമേക്ക് ചെയ്യപെട്ട ഭാഷകളിലെല്ലാം ചിത്രം വൻ വിജയമായിരുന്നു. മോഹൻലാലും ജിത്തുജോസഫും ഒപ്പമുള്ള ഏക ചിത്രമായിരുന്നു ദൃശ്യം എങ്കിലും ആരാധകർ വീണ്ടുമൊരു ചിത്രത്തിനായി കാത്തിരിക്കുകയാണ്. മോഹൻലാൽ എന്ന നടന് ഏറ്റവും മികച്ച രീതിയിൽ ഉപയോഗിക്കുവാൻ ജിത്തു ജോസഫ് എന്ന സംവിധായകന് സാധിക്കുമെന്ന് ദൃശ്യം എന്ന ഒറ്റ സിനിമകൊണ്ട് ഏവരും മനസ്സിലാക്കിയതാണ്. ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് ജീത്തു ജോസഫും മോഹൻലാലും വീണ്ടും ഒന്നിക്കുകയാണ്.ചിത്രത്തിന്റെ ഒഫീഷ്യൽ ലോഞ്ച് ഇന്നലെ നടന്നു.റാം എന്നാണ് ചിത്രത്തിന്റെ പേര്.

    ചിത്രത്തിൽ ഇന്ദ്രജിത്തും ഭാഗമാകുന്നുണ്ട്.ഇന്ദ്രജിത്ത് തന്നെയാണ് ഈ വാർത്ത തന്റെ ട്വിറ്റർ അക്കൗണ്ട് വഴി പുറത്ത് വിട്ടത്.ഇതോടെ ലൂസിഫറിന് ശേഷം ലാലേട്ടനും ഇന്ദ്രജിത്തും ഒന്നിക്കുന്ന ചിത്രം കൂടിയാകുകയാണ് റാം.

    ആറു രാജ്യങ്ങളിൽ ആറു വർഷമായി നടക്കുന്ന ആറു മരണങ്ങളെ കുറിച്ചാണ് ചിത്രം ചർച്ച ചെയ്യുന്നത് എന്നും റിപ്പോർട്ടുകളുണ്ട്.മോഹൻലാലും ജീത്തു ജോസഫും ഒന്നിക്കുന്ന ഈ ചിത്രം ജനുവരിൽ അഞ്ചിന് കൊച്ചിയിൽ ചിത്രീകരണം തുടങ്ങുമെന്നാണ് ജീത്തു ജോസഫ് ഇപ്പോൾ പറഞ്ഞിരിക്കുന്നത്. ഏറ്റവും കൂടുതൽ മുതൽ മുടക്കിൽ അണിയിച്ചൊരുക്കുന്ന ജിത്തുജോസഫ് ചിത്രമാണിത്. ചിത്രത്തിൽ നായികയായി എത്തുന്നത് തൃഷയാണ്.
    ചിത്രം ഒരു മാസ്സ് ചിത്രമായിരിക്കുമെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ജീത്തു ജോസഫ് ഇപ്പോൾ.

    ”തീര്‍ച്ചയായും അത് മറ്റൊരു ദൃശ്യമാകില്ല. ഒരു മാസ് സിനിമ ചെയ്യാനാണ് പ്ലാന്‍. പക്ഷെ സ്ഥിരം ശൈലിയിലുള്ളതാകില്ല. റിയലിസ്റ്റിക് ടച്ചുള്ളൊരു ആക്ഷന്‍ ത്രില്ലറാകും. പല രാജ്യങ്ങളിലായിരിക്കും കഥ നടക്കുക. അതുകൊണ്ട് ബിഗ് ബജറ്റ് ചിത്രമായിരിക്കും. തൃഷയായിരിക്കും മോഹന്‍ലാലിന്റെ ഭാര്യയായി അഭിനയിക്കുക.ചിത്രത്തിൽ തൃഷ ഒരു ഡോക്ടർ കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്”, ജീത്തു ജോസഫ് പറഞ്ഞു.

    നിവിൻ പോളി നായകനായ ഹേയ് ജൂഡിലൂടെ മലയാളത്തിൽ തൃഷ അരങ്ങേറ്റം കുറിച്ചിരുന്നു.മോഹൻലാലും തൃഷയും ഒന്നിക്കുവാനായി കാത്തിരിക്കുകയാണ് ആരാധകർ.മലയാളി നായിക ദുർഗ കൃഷ്ണയും ഈ ചിത്രത്തിന്റെ ഭാഗമാകും.ആദിൽ ഹുസൈൻ ആണ് മറ്റൊരു താരം.ഈ ചിത്രം നിർമ്മിക്കുന്നത് അഭിഷേക് ഫിലിംസും പാഷൻ സ്റ്റുഡിയോസും ചേർന്നാണ്.ആശിർവാദ് സിനിമാസ് ആണ് ചിത്രം വിതരണത്തിന് എത്തിക്കുന്നത്. മോഹൻലാലിന്റെ മകനായ പ്രണവ് മോഹൻലാലിന്റെ ആദ്യചിത്രമായ ആദി സംവിധാനംചെയ്തതും ജിത്തു ജോസഫ് തന്നെയായിരുന്നു. .ചിത്രം ജീത്തുവിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ചിത്രമായി കണക്കാക്കപ്പെടുന്നു.കേരളത്തിൽ കൊച്ചിയോടൊപ്പം യു കെ,ഈജിപ്ത് എന്നിവിടങ്ങളിളും ചിത്രം ഷൂട്ട് ചെയ്യും എന്നാണ് ഇപ്പോൾ കിട്ടുന്ന റിപ്പോർട്ട്.ഏകദേശം നൂറ് ദിവസത്തോളം നീണ്ടു നിൽക്കുന്ന ഷൂട്ടും ചിത്രത്തിന് കാണുമെന്നാണ് പറയപ്പെടുന്നത്.അടുത്ത ഓണത്തിന് ചിത്രം തിയറ്ററുകളിൽ എത്തും.

    https://ift.tt/2rP3ugL

    ليست هناك تعليقات

    Post Top Ad

    Post Bottom Ad