Header Ads

  • Breaking News

    ഇന്ത്യ എ ക്രിക്കറ്റ് ടീമില്‍ ഇടം നേടി സഞ്ജുവും സന്ദീപും

    https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhSTQ73WLJG6oie-RU0YWCsaTtObfkBm9D07LVBDVPWgw9zuWVzUcpGGcl7UBCVy8U_OMtYSzwwY19wvZ-WmB73_v7UJmv0ELWkQVEFmVAVcg9GYysWbmxp4JOj60n5-GSl4jtb3Fb34OWG/s640/sanju--765x400.jpg

     മുംബൈ: മലയാളി താരങ്ങളായ സന്ദീപ് വാര്യരെയും സഞ്ജു സാംസണേയും ന്യൂസിലാന്‍ഡ് പര്യടനത്തിനുള്ള ഇന്ത്യ എ ക്രിക്കറ്റ് ടീമില്‍ ഉള്‍പ്പെടുത്തി. സഞ്ജു ഏകദിന ടീമിലും സന്ദീപ് ഏകദിന, ടെസ്റ്റ് ടീമുകളിലുമാണ് ഇടം പിടിച്ചത്.
    മായങ്ക് അഗര്‍വാള്‍, ശിവം ദുബേ, ക്രുനാല്‍ പാണ്ഡ്യ, ചേതേശ്വര്‍ പുജാര, ആര്‍ അശ്വിന്‍, വൃദ്ധിമാന്‍ സാഹ, ഖലീല്‍ അഹമ്മദ്, അജിങ്ക്യ രഹാനെ, മുഹമ്മദ് സിറാജ്, തുടങ്ങിയവരും ടീമിലുണ്ട്. കൂടാതെ പരുക്ക് പറ്റി മാറി നിന്നിരുന്ന ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയും, എട്ടുമാസത്തെ വിലക്കിന് ശേഷം തിരികെ ടീമില്‍ എത്തിയ പൃഥ്വി ഷോയും കൂട്ടത്തില്‍ ഉണ്ട് എന്നാണ് ലഭിക്കുന്ന വിവരം.
    ശ്രീലങ്കയ്ക്ക് എതിരായ ടി20 പരമ്പരയ്ക്കുള്ള ടീമിലും സഞ്ജവിനെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ജനുവരി അഞ്ചിന് തുടങ്ങുന്ന പരമ്പരയില്‍ മൂന്നാം ഓപ്പണറായാണ് സഞ്ജുവിനെ ഉള്‍പ്പെടുത്തിയത്. രോഹിത് ശര്‍മ്മയ്ക്ക് വിശ്രമം നല്‍കിയപ്പോള്‍ ശിഖര്‍ ധവാന്‍ തിരിച്ചെത്തി. ഇതുകൊണ്ടുതന്നെ സഞ്ജുവിന് കളിക്കാന്‍ അവസരം കിട്ടുമോ എന്ന് കണ്ടറിയണം. വിരാട് കോലി ക്യാപ്റ്റനായി തുടരും.

    www.ezhomelive.com

    ليست هناك تعليقات

    Post Top Ad

    Post Bottom Ad