Header Ads

  • Breaking News

    കരിമ്പത്തെ തട്ടിക്കൊണ്ട് പോകൽ കേസ്, പെൺകുട്ടി രക്ഷപെട്ടത് തലനാരിഴയ്ക്ക്. പോലീസും സായാഹ്നപത്രവും രക്ഷപ്പെടുത്തിയത് തളിപ്പറമ്പിലെ വമ്പന്മാരുടെയും പ്രമുഖരാഷ്ട്രീയനേതാവിന്റെയും പേരക്കിടാങ്ങളെ



    തളിപ്പറമ്പ: തളിപ്പറമ്പിൽ കഴിഞ്ഞ ദിവസം മദ്രസ വിട്ട് പോകുന്നതിനിടെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചു എന്ന 12കാരിയുടെ പരാതിയിൽ കുടുങ്ങിയത് വമ്പൻ സ്രാവുകളുടെ മക്കൾ.

    സംഭവം ഇങ്ങനെ:
    ദിവസങ്ങൾക്കു മുന്നേ നടന്ന സംഭവമാണ്.  മദ്രസ വിട്ട് വീട്ടിലേക്ക് പോകുന്ന 12കാരിയെ ഓമ്നി വാനിൽ  പിന്തുടർന്ന് സർ സയ്യിദ് സ്കൂളിന്റെ പിറകു വശത്തു നിന്ന് 4കൗമാരക്കാർ വാനിൽ പിടിച്ചു കയറ്റാൻ ശ്രമിക്കുന്നു. കുതറിയോടിയ പെൺകുട്ടി അടുത്തുള്ള കോർട്ടേസിൽ അഭയം തേടുകയും എന്നാൽ വീട്ടുകാരിതു വലിയ കാര്യമാക്കാതെ കുട്ടിയെ "പേടിക്കണ്ട തോന്നിപ്പോയതാകാം" എന്നും പറഞ്ഞു സമാധാനിപ്പിച്ചു വിടുന്നു. ഒറ്റയ്ക്ക് തന്നെ വീട്ടിലേക് പോയ പെൺകുട്ടിയെ അതേ വാൻ പിന്തുടരുന്നത് കണ്ട വീട്ടുകാരൻ കുട്ടിയുടെ വീട്ടിൽ കൊണ്ട് ചെന്നാക്കുകയും കാര്യം അറിയിക്കുകയും ചെയ്തു. പിറ്റേന്ന് തന്നെ  സഹോദരനോടൊപ്പം പെൺകുട്ടി തളിപ്പറമ്പ പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയും ചെയ്യുന്നു. പരാതിയിൽ കേസെടുത്ത എസ്‌ഐ സംഭവം മാധ്യങ്ങൾക്ക് നൽകാതിരിക്കുകയും അന്വേഷണം തുടരുകയും ചെയ്തു. Cctv പരിശോധനയിലാണ് പൊലീസിന് കാര്യങ്ങളുടെ ഗൗരവം പിടി കിട്ടിയത്. ദിവസങ്ങൾക്കകം പ്രതികൾ പിടിയിലാവുകയും ചെയ്തു.

    ഇനിയാണ് നാടകീയ രംഗങ്ങൾ. തളിപ്പറമ്പിലെ ധനാഢ്യരുടെയും സാമുദായിക രാഷ്ട്രീയ പാർട്ടിയുടെ  ഉന്നതനേതാവിന്റെയും പേരക്കിടാങ്ങളെയാണ് പിടികൂടിയത്. സംഭവദിവസം പ്രതികൾ ലഹരിയിലായിരുന്നു എന്നും തെളിഞ്ഞിട്ടുണ്ട്. തലനാരിഴക്കാണ് പെൺകുട്ടി രക്ഷപെട്ടത്. അല്ലെങ്കിൽ മറ്റൊരു  ആസിഫക്ക് നാം തെരുവിലിറങ്ങേണ്ടി വന്നേനെ!  തളിപ്പറമ്പ മദ്രസക്ക് സമീപമുള്ള പ്രമുഖ ഹയർ സെക്കന്ററി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥികളാണ് 4പ്രതികളും. സംഭവത്തെ തുടർന്ന് സ്കൂളിൽ നിന്ന് 4പേരയും സസ്‌പെന്റ് ചെയ്തിട്ടുണ്ട്. (പ്രതികളുടെ ഉന്നത ബന്ധം വെച്ച് ഏത് സമയവും ഇതും പിൻവലിക്കാം).

    പ്രതികളെ പിടിക്കപ്പെടുന്നത് വരെ പെൺകുട്ടിയുടെ സഹോദരൻ ഉറച്ച നിലപാടിലായിരുന്നു. എന്നാൽ പ്രതികൾ  ഉന്നതരാണെന്നറിഞ്ഞതോടെ പരാതി പിൻവലിക്കാൻ നിർബന്ധിതനായി. നിർബന്ധിച്ചു എന്നതായിരിക്കും ശരി. പ്രതികളായ വിദ്യാർത്ഥികളുടെ 'ഭാവി'യാണ് പോലീസ് സ്റ്റേഷനിൽ ചർച്ചയായത്. പ്രതികളുടെ ഉന്നതരായ ഉപ്പാപ്പമാരും പോലീസ് ഏമാൻമാരും വട്ടം കൂടി ഇരുന്നു ഒറ്റക്ക് (മറ്റാരെയും കൂട്ടേണ്ടതില്ല എന്ന നിർദേശം കിട്ടിഎന്നതും സംശയമാണ്) ചർച്ചക്ക് സ്റ്റേഷനിൽ എത്തിയ ഇരയുടെ സഹോദരനെ സമ്മർദ്ദത്തിലാക്കിയായപ്പോൾ പൊലിഞ്ഞത് തളിപ്പറമ്പിലെ കുരുത്തം 'കെട്ടവന്മാർക്കുള്ള' താക്കീതാണ്.

    പോലീസ് പറയുന്നത് ടർഫിൽ നടന്ന സംഭവവുമായി ബന്ധപ്പെട്ട അടിപിടി കണ്ട് പെൺകുട്ടി ഭയന്നോടി എന്നാണ്. എങ്കിൽ എന്തിനു പരസ്പരം അടികൂടിയവർ ഒരേ വാഹനത്തിൽ യാത്ര ചെയ്തു? എന്തിനാണിവർ സ്കൂളിന്റെ പിൻവശത്തു ഒത്തുകൂടിയത്. ഇനിയും സംശയങ്ങൾ ബാക്കിയാണ്.

    പ്രതികൾ ഉന്നതരായതിനാൽ അവരുടെ ഭാവിയാണ് തളിപ്പറമ്പിന്റെ പ്രശ്നം.

    പോലീസും മാധ്യമങ്ങളും കേസൊതുക്കിയിരിക്കുന്നു. നീതി ലഭിക്കുമെന്ന് നാം പ്രതീക്ഷിക്കേണ്ടതില്ല.

    *നാം ശ്രദ്ധിക്കേണ്ടത് നമ്മുടെ പിഞ്ചോമനകളെയാണ്. മദ്രസയിൽ പോകുന്ന കുട്ടികളെ രക്ഷിതാക്കൾ തന്നെ കൂട്ടികൊണ്ട് പോകാൻ ശ്രദ്ധിക്കുക. കാരണം തളിപ്പറമ്പിൽ ലഹരിക്കടിമപ്പെട്ട കൗമാരക്കാർ ഏത് മൂലയിലും പതിയിരിക്കുന്നുണ്ട്. അവർക്കെതിരെ പരാതി കൊടുത്താൽ ഈ പെൺകുട്ടിക്കും സഹോദരനും ഉണ്ടായ അതേ അനുഭവമാണുണ്ടാവാൻ പോകുന്നത്. അരുതാത്തതെന്തെങ്കിലും സംഭവിച്ചാൽ  കുറ്റവാളികളെ വെടിവെച്ചു കൊല്ലാൻ  വി സി സജ്ജനാറുമാർ കേരളത്തിൽ പിറവിയെടുക്കാത്തതിനാൽ തന്നെ താൽക്കാലിയകമായ നീതി പോലും ഇവിടെ അപ്രാപ്യമാണ്.*

    ليست هناك تعليقات

    Post Top Ad

    Post Bottom Ad