Header Ads

  • Breaking News

    നാളെ ഹര്‍ത്താലുണ്ടോ...? ഇല്ലയോ....? ജനം ആശയക്കുഴപ്പത്തില്‍...!!!


    കണ്ണൂര്‍: 

    നാളെ ഹര്‍ത്താലുണ്ടോ...?  ഇല്ലയോ....? നവമാധ്യമങ്ങളിലെ പ്രചാരണം ജനങ്ങളെയും വിദ്യാര്‍ത്ഥികളെയും ആശയക്കുഴപ്പത്തിലാക്കുന്നു. 

    ഹര്‍ത്താല്‍ പ്രഖ്യാപിച്ചവരില്‍ ചിലര്‍ പിന്‍മാറുകയും ചിലര്‍ ഉറച്ചു നില്‍ക്കുകയും ചെയ്യുന്നതിനിടെയാണ് നവമാധ്യങ്ങളിലെ ചര്‍ച്ച സാധരണക്കാരെ ഒരുപോലെ വിഷമത്തിലാക്കിയത്. 

    അര്‍ധ വാര്‍ഷിക പരീക്ഷ നടക്കുന്നതിനാല്‍ നാളത്തെ ഹര്‍ത്താല്‍ പ്രചരണം വിദ്യാര്‍ത്ഥികളെയാണ് ഏറെ വിഷമത്തിലാക്കിയിരിക്കുന്നത്. 

    അതുകൊണ്ട് തന്നെ പത്ര ഓഫീസുകളിലും മറ്റും ഹര്‍ത്താല്‍ ഉണ്ടോ എന്നന്വേഷിച്ച് ഫോണ്‍ കോളുകളുടെ പ്രാഹമാണ്.
    അതേസമയം, സാമൂഹ്യ മാധ്യമങ്ങളിലെ വ്യാജ പ്രചാരണങ്ങള്‍ കര്‍ശന നിരീക്ഷണത്തിലാക്കിയിരിക്കുകയാണ് പോലീസ്. 


    ഹര്‍ത്താല്‍ ഉള്‍പ്പെടെ ജനങ്ങളെ ആശങ്കപ്പെടുത്തുന്ന രീതിയില്‍ പ്രചാരണം നടത്തുന്നവര്‍ക്കെതിരേ കര്‍ശന നടപടിയുണ്ടാകുമെന്നു സൈബര്‍ പോലീസ് പറഞ്ഞു. 

    പ്രചാരണത്തിന്റെ ഉറവിടം കണ്ടെത്തി ശക്തമായ നടപടിക്കൊരുങ്ങുകയാണു പോലീസ്.
    എസ്.ഡി.പി.ഐ, വെല്‍ഫെയര്‍ പാര്‍ട്ടി, ബി.എസ്.പി, കേരള മുസ്ലിം ഫെഡറേഷന്‍, സോളിഡാരിറ്റി, എസ്.ഐ.ഒ, ജനകീയ മനുഷ്യാവകാശപ്രസ്ഥാനം, പോരാട്ടം, ഡി.എച്ച്.ആര്‍.എം, ജമാഅത്ത് കൗണ്‍സില്‍ തുടങ്ങിയ സംഘടനകളാണ് നാളെ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. 

    രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍.

    No comments

    Post Top Ad

    Post Bottom Ad