Header Ads

  • Breaking News

    സൂര്യഗ്രഹണം ; നെരുവമ്പ്രം യുപി സ്കൂൾ വിദ്യാർഥികൾ ബോധവൽക്കരണത്തിനായി നാട്ടിലേക്കിറങ്ങി


    സൂര്യഗ്രഹണവുമായി ബന്ധപ്പെട്ട്‌ നിലനിൽക്കുന്ന അന്ധവിശ്വാസങ്ങൾ ദൂരികരിക്കാനും  ഗ്രഹണത്തിന്‌ പിന്നിലെ സയൻസ്‌ ജനങ്ങളെ അറിയിക്കാനും  മുന്നിട്ടിറങ്ങി കുട്ടികൾ.  നെരുവമ്പ്രം യുപി സ്കൂൾ വിദ്യാർഥികളാണ്‌  ബോധവൽക്കരണത്തിനായി നാട്ടിലേക്കിറങ്ങിയത്‌. ഗ്രഹണസമയത്ത് പുറത്തിറങ്ങരുത്‌, ഭക്ഷണം കഴിക്കരുത്‌ തുടങ്ങിയ നിരവധി അന്ധവിശ്വാസങ്ങളാണ്‌ മുൻ കാലങ്ങളിൽ സമൂഹത്തിൽ  പ്രചരിപ്പിച്ചത്‌.  ഇതിന്റെ ഭാഗമായി ചിലരെങ്കിലും തെറ്റായ കാര്യങ്ങൾ വിശ്വസിക്കുന്നു.  ഈ ചിന്ത മാറ്റി പ്രകൃതിയിൽ സംഭവിക്കുന്ന പ്രതിഭാസത്തെ ശാസ്‌ത്രീയമായി കുട്ടികൾ വിശദീകരിച്ചു. അപൂർവമായ വലയ സൂര്യഗ്രഹണം കാണാനും പഠിക്കാനും  പുതുതലമുറ തയ്യാറാകണമെന്നും കുട്ടികൾ അഭ്യർഥിച്ചു.  

     ഇതിനകം  പ്രദേശത്തെ ഏഴോളം സ്‌കൂളുകൾ  ഇവർ സന്ദർശിച്ചു. തുടർ ദിവസങ്ങളിൽ ബാക്കി സ്‌കൂളുകളിലുമെത്തും. കാര്യങ്ങൾ വിശദീകരിക്കാൻ വിവിധ വായനശാലകളിലും ക്ലബ്ബുകളും കുട്ടികൾ സന്ദർശിച്ചു.  ഗ്രഹണത്തിന്‌ പിന്നിലെ കാരണങ്ങൾ ശാസ്‌ത്രീയമായി വിശദീകരിച്ചു. നഗ്നനേത്രം കൊണ്ട്‌ സൂര്യനെ നോക്കിയാലുള്ള അപകടവും ബോധ്യപ്പെടുത്തി. 
    26ന്‌ ആകാശത്ത്‌ സംഭവിക്കുന്ന സൂര്യഗ്രഹണം വീക്ഷിക്കാനുള്ള കണ്ണട നിർമിക്കാനുള്ള പരിശലനവും നൽകി.  രക്ഷിതാക്കളെയും നാട്ടുകാരെയും കുട്ടികളെയും സംഘടിപ്പിച്ചാണ്  പരിപാടികൾ രൂപപ്പെടുത്തിയത്.  

    No comments

    Post Top Ad

    Post Bottom Ad