Header Ads

  • Breaking News

    സംസ്ഥാനത്ത് പ്രതിഷേധം കനക്കുന്നു; കോഴിക്കോട്ട് കൂറ്റൻ മാർച്ച്; ജാഗ്രതാ


    പൗരത്വനിയമഭേദഗതിക്കെതിരായ പ്രതിഷേധത്തിനിടെ മംഗളൂരുവില്‍ പൊലീസ് വെടിവയ്പില്‍ രണ്ടുപേര്‍ മരിച്ചു. ജലീല്‍, നൗഷീന്‍ എന്നിവരാണ് കൊല്ലപ്പെട്ടത് . ബന്ദറില്‍ പൊലീസ് സ്റ്റേഷന് സമീപം നിരോധനാജ്ഞ ലംഘിച്ച് പ്രതിഷേധിച്ചവര്‍ക്കെതിരെയാണ് വെടിവച്ചത്. നഗരത്തിെല അഞ്ച് പൊലീസ് സ്റ്റേഷനുകളുടെ പരിധിയില്‍ കര്‍ഫ്യു പ്രഖ്യാപിച്ചിരിക്കുകയാണ്.മംഗളൂരു വെടിവയ്പിന്റെ പശ്ചാത്തലത്തിൽ കേരളത്തിന്റെ വടക്കന്‍ ജില്ലകളില്‍ ജാഗ്രതാനിര്‍ദേശം നൽകി. കാസര്‍കോട്, കണ്ണൂര്‍, വയനാട്, പാലക്കാട് ജില്ലകളില്‍ പൊലീസിന് ജാഗ്രതാനിര്‍‌ദേശം നൽകിയത്. ഉദ്യോഗസ്ഥരെ സജ്ജമാക്കി നിര്‍ത്താന്‍ ജില്ലാ പൊലീസ് മേധാവിമാരോട് ആവശ്യപ്പെട്ടു.സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളിൽ രാത്രിയിലും പ്രതിഷേധം ഇരമ്പുകയാണ്. കോഴിക്കോട്ട് ഡിസിസി പ്രസിഡന്റെ ടി സിദ്ധിഖിന്റെ നേത്യത്തിൽ കൂറ്റൻ മാർച്ച് സംഘടിച്ചു. പ്രവർത്തകർക്ക് നേരെ പൊലീസ് ലാത്തി വീശി. ഒടുവിൽ നേതാക്കളെയും പ്രവർത്തകരയും പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.കര്‍ണാടക ആര്‍.ടി.സി ബസുകള്‍ക്കുനേരെ ഡി.വൈ.എഫ് ഐ, ക്യാംപസ് ഫ്രണ്ട് പ്രവര്‍ത്തകരുടെ പ്രതിഷേധ നടന്നു. അടൂരില്‍ യൂത്ത് കോണ്‍ഗ്രസ്, കെ.എസ്.യു പ്രവര്‍ത്തകര്‍ എം.സി റോഡ് ഉപരോധിക്കുന്നു. മലപ്പുറം ചങ്ങരംകുളത്ത് യു.ഡി.എഫ് പ്രവര്‍ത്തകര്‍ ദേശീയപാത ഉപരോധിക്കുന്നു. പാലക്കാട് കുഴല്‍മന്ദത്ത് യൂത്ത് കോണ്‍ഗ്രസ്, കെ.എസ്.യു പ്രവര്‍ത്തകരുടെ പ്രതിഷേധ പ്രകടനംപൗരത്വ നിയമഭേദഗതിയ്ക്കെതിരെ നിരോധനാജ്ഞ ലംഘിച്ച് ബംഗളൂരുവില്‍ സമരം നടത്തിയ ചരിത്രകാരന്‍‌ രാമചന്ദ്രഗുഹയടക്കം നൂറിലധികം പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയില്‍ നാല്‍പതിലധികം കുട്ടികളെ കസ്റ്റഡിയിലെടുത്തെങ്കിലും സമരം കൂടുതല്‍ ശക്തമായി. മുംബൈ നഗരത്തില്‍ സമരക്കാരെ പേടിച്ച് ഗതാഗതം പലവഴിക്കു തിരിച്ചുവിട്ടു

    No comments

    Post Top Ad

    Post Bottom Ad