Header Ads

  • Breaking News

    പൗരത്വ നിയമ ഭേദഗതി വിജ്ഞാപനം ചെയ്യരുതെന്ന് കേന്ദ്ര സര്‍ക്കാറിനോട് സംസ്ഥാനം ആവശ്യപ്പെടണം: വി ഡി സതീശൻ



    തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതി വിജ്ഞാപനം ചെയ്യരുതെന്ന് കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെടാനൊരുങ്ങി പ്രതിപക്ഷം. നിയമസഭയിൽ ചർച്ച ചെയ്‌ത്‌ കേന്ദ്രത്തോടെ ആവശ്യം ഉന്നയിക്കണമെന്ന ആവശ്യവുമായി എത്തിയത് വി ഡി സതീശൻ എംഎൽഎയാണ്. നാളെ നടക്കാനിരിക്കുന്ന സംസ്ഥാനത്തെ പ്രത്യേക നിയമസഭാ സമ്മേളനത്തില്‍ ഈ വിഷയം ചര്‍ച്ച ചെയ്യണമെന്നാവശ്യമുന്നയിച്ചാണ് വി.ഡി സതീശന്‍ സ്പീക്കര്‍ക്ക് നോട്ടീസ് നല്‍കി. 

    'പൗരത്വ നിയമ ഭേദഗതി ഭരണ ഘടനാ വിരുദ്ധവും രാജ്യത്തിന്റെ വിശാല താത്പര്യങ്ങള്‍ക്ക് എതിരാണ്. ഇതിനോട് കടുത്ത എതിര്‍പ്പാണ് പ്രതിപക്ഷത്തിനുള്ളത്. ആഗ്ലോ ഇന്ത്യന്‍ വിഭാഗത്തിന്റെ സംവരണം എടുത്തു കളഞ്ഞ കേന്ദ്ര നടപടിയിലും പ്രതിപക്ഷത്തിന് എതിര്‍പ്പുണ്ടെന്ന് വി.ഡി സതീശന്‍ എംഎല്‍എ വ്യക്തമാക്കി.

    എന്നാൽ, വിഷയത്തിന് അവതാരണാനുമതി ലഭിക്കാൻ സാധ്യത കുറവാണ്. പൗരത്വ നിയമ ഭേദഗതിക്കെതിരേ സര്‍ക്കാറിന്റെ ഭാഗത്തുനിന്ന് സഭയില്‍ മുഖ്യമന്ത്രി അവതരിപ്പിക്കുന്ന പ്രമേയം ഏകകണ്ഠമായി പാസാക്കി അത് കേന്ദ്രത്തെ ബോധ്യപ്പെടുത്താനാകും ശ്രമിക്കുക. ഇന്നലെ മുഖ്യമന്ത്രി വിളിച്ച സര്‍വ്വകക്ഷി യോഗത്തില്‍ ഒറ്റ കെട്ടായി ഈ വിഷയത്തിത്തെ നേരിടാനാണ് പ്രതിപക്ഷം തീരുമാനിച്ചത്.

    No comments

    Post Top Ad

    Post Bottom Ad