വിദ്യാർത്ഥിനി പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തിൽ പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷയിൽ ഇന്ന് ഉത്തരവുണ്ടാകും
കൊച്ചി: വയനാട് സര്‍വജന സ്കൂള്‍ വിദ്യാര്‍ത്ഥിനി ഷഹല ഷെറിന്‍ പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തില്‍ പ്രതികള്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് ഉത്തരവ് പറയും. അധ്യാപകരായ ഒന്നാം പ്രതി സി വി ഷജില്‍, മൂന്നാം പ്രതി വൈസ് പ്രിന്‍സിപ്പാള്‍ കെ കെ മോഹനന്‍, ബത്തേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ ജിസ മെറിന്‍ ജോയി എന്നിവരുടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയിലാണ് ഇന്ന് കോടതി ഉത്തരവ് ഉണ്ടാവുക.
ഷഹലയുടെ മരണം പാമ്പ് കടിച്ചാണെന്ന് സ്ഥിരീകരിക്കാന്‍ പോസ്റ്റ്മോര്‍ട്ടം നടത്തിയിട്ടില്ലെന്നും ചികിത്സ ഉറപ്പാക്കുന്നതില്‍ ബോധപൂര്‍വ്വം വൈകിപ്പിക്കില്‍ ഉണ്ടാക്കിയിട്ടില്ലെന്നുമാണ് പ്രതികളുടെ വാദം.
No comments
Post a Comment