Header Ads

  • Breaking News

    സർക്കാരിനെ ഞെട്ടിച്ച് പാതിരാവിൽ രാജ്യം മുഴുവൻ വ്യാപക പ്രതിഷേധം; കേരളത്തിലും വ്യാപക പ്രതിഷേധം



    തിരുവനന്തപുരം:രാജ്യതലസ്ഥാനത്തെ പോലീസ് നരനായാട്ടിൽ പ്രതിഷേധിച്ച് കേരളത്തിൽ പാതിരാത്രിയിൽ ശക്തമായ പ്രതിഷേധം. ഡിവൈഎഫ്ഐ, എസ്എഫ്ഐ, കെഎസ്‌യു, യൂത്ത് കോൺഗ്രസ്, എംഎഎസ്എഫ്, എസ്‌ഡിപിഐ, എസ്എസ്എഫ് പ്രവർത്തകരെല്ലാം മിന്നൽ പ്രതിഷേധവുമായി തെരുവിലിറങ്ങി. 

    സംസ്ഥാനത്ത് ഏറ്ററ്റവും ശക്തമായ പ്രതിഷേധം അരങ്ങേറിയത് തിരുവനന്തപുരത്ത് രാജ്ഭവന് മുന്നിലായിരുന്നു. രാത്രി പത്തരയോടെ മാർച്ച് നടത്തിയ ഡിവൈഎഫ്ഐ പ്രവർത്തകർ രാജ്ഭവനിലേക്ക് അതിക്രമിച്ച് കടക്കാൻ ശ്രമിച്ചു. ഇതോടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പിന്നാലെ കെഎസ്‌യുവും രാജ്ഭവനിലേക്ക് പ്രതിഷേധവുമായി എത്തി. പൊലീസിന് ലാത്തിച്ചാർജ്ജ് നടത്തേണ്ടി വന്നു. എസ്എഫ്ഐ, എംഎസ്എഫ്, എസ്ഡിപിഐ പ്രവർത്തകരും രാജ്ഭവനിലേക്ക് മാർച്ച് നടത്തി. തമ്പാനൂർ റയിൽവേ സ്റ്റേഷനിലേക്ക് എസ്എസ്എഫ് പ്രവർത്തകരും മാർച്ച് നടത്തി.

    കോഴിക്കോട് ട്രെയിൻ തടഞ്ഞായിരുന്നു ഡിവൈഎഫ്ഐ പ്രതിഷേധം. കെഎസ്‌യുവും ട്രെയിൻ തടഞ്ഞു. തലശ്ശേരിയിൽ ഡിവൈഎഫ്ഐ പ്രവർത്തകർ ട്രെയിൻ തടഞ്ഞു. കൂത്തുപറമ്പിൽ പ്രധാനമന്ത്രിയുടെ കോലം കത്തിച്ചു. യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിപ്പൂർ വിമാനത്താവളത്തിലേക്ക് മാർച്ച് നടത്തി. എഐവൈഎഫ് പ്രവർത്തകർ പൊന്നാനിയിൽ റോഡ് ഉപരോധിച്ചു. 

    എറണാകുളത്ത് ഡിവൈഎഫ്ഐ പ്രവർത്തകർ റിസർവ് ബാങ്കിലേക്ക് മാർച്ച് നടത്തി. യൂത്ത് കോൺഗ്രസ് പ്രവർത്തകർ എറണാകുളം ജങ്ഷൻ റെയിൽവെ സ്റ്റേഷനിൽ ട്രെയിൻ തടഞ്ഞു. പ്രവർത്തകർ ട്രെയിനിന് മുകളിൽ കയറി പ്രതിഷേധിച്ചു. 

    No comments

    Post Top Ad

    Post Bottom Ad